തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളായ നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ പുതിയ ചിത്രമാണ് അഖണ്ഡ. സൂപ്പർ ഹിറ്റ് സംവിധായകനായ ബോയപ്പട്ടി ശ്രീനു ഒരുക്കിയ ഈ ചിത്രം, ദ്വാരക ക്രിയേഷൻസിന്റെ ബാനറിൽ മിര്യാല രവിന്ദർ റെഡ്ഢിയാണ് നിർമ്മിച്ചിരിക്കുന്നത്. ഈ കഴിഞ്ഞ ഡിസംബർ രണ്ടിന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ ആണ് ഈ ചിത്രം നേടുന്നത്. തെലുങ്കിലെ ഏറ്റവും വലിയ വിജയമായ ബാഹുബലിയുടെ കളക്ഷൻ റെക്കോർഡ് അഖണ്ഡ തകർക്കുമോ എന്നാണ് ബാലയ്യ ആരാധകർക്ക് അറിയേണ്ടത്. ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് ആണ് അഖണ്ഡ കുതിക്കുന്നത് എങ്കിലും, ബാഹുബലിയെ തകർക്കാൻ ഈ ചിത്രത്തിന് കഴിയില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആദ്യ പതിമൂന്നു ദിവസം കൊണ്ട് ഈ ചിത്രം ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നും നേടിയ ഗ്രോസ് 89 കോടിയോളമാണ്. ഏകദേശം അന്പത്തിയഞ്ചു കോടിയോളമാണ് ഈ ചിത്രം അവിടെ നിന്നും നേടിയ ഷെയർ. വേൾഡ് വൈഡ് ഗ്രോസ് ആയി നൂറു കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം ബാലയ്യയുടെ ആദ്യത്തെ നൂറു കോടി ചിത്രവുമാണ്. പ്രഘ്യാ ജൈസ്വാൾ, ശ്രീകാന്ത് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് തമൻ എസ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിംഹ, ലെജൻഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബാലയ്യ- ബോയപ്പട്ടി ശ്രീനു ടീംഒന്നിച്ച ഈ ചിത്രം അവരുടെ ഹാട്രിക്ക് സൂപ്പർ ഹിറ്റ് കൂടിയായി മാറിക്കഴിഞ്ഞു. ബാലയ്യയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നാണ് ആരാധകർ പറയുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.