മാസ്റ്ററിന്റെ ഗംഭീര വിജയത്തിനു ശേഷം വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ദളപതി 65. കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത നെൽസൺ ദിലീപ് കുമാറാണ് ദളപതി 65 സംവിധാനം ചെയ്യുന്നത്. അദ്ദേഹം സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും കേരളത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. നയൻതാര കേന്ദ്രകഥാപാത്രമായി എത്തിയ കോലമാവ് കോകിലക്ക് ശേഷം ശിവകാർത്തികേയനെ നായകനാക്കി അദ്ദേഹമൊരുക്കിയ ഡോക്ടർ എന്ന ചിത്രമാണ് ഇനി റിലീസിന് ഒരുങ്ങുന്നത്. ഈ രണ്ടു ചിത്രങ്ങൾക്ക് ശേഷം നെൽസൺ വിജയ്‌യോടൊപ്പം ഒന്നിക്കുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയിലാണുള്ളത്. നിലവിൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്നു. പ്രശസ്ത ഛായാഗ്രഹകൻ
മനോജ് പരമഹംസയാണ് ദളപതി 65 ൽ ക്യാമറ ചലിപ്പിക്കുന്നത്. ഇതിനു മുമ്പ് മറ്റൊരു സൂപ്പർ ഹിറ്റ് വിജയ് ചിത്രത്തിൽ മനോജ് പരമഹംസ ക്യാമറാമാനായിരുന്നു.
ഷങ്കർ ഒരുക്കിയ നൻബൻസ് എന്ന ചിത്രത്തിലാണ് അദ്ദേഹം ക്യാമറാമാനായി മുമ്പ് എത്തിയ വിജയ് ചിത്രം. ത്രീ ഇഡിയറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രത്തിന്റെ റീമേക്കായെത്തിയ നൻബൻസ് വലിയ വിജയമായിരുന്നു. ആ സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ക്യാമറാമാൻ മനോജ് പരമഹംസനും വിജയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയാണ് ദളപതി 65നുള്ളത്. ഇതോടെ വിജയ ഫോർമുല വീണ്ടും ആവർത്തിക്കപ്പെടുന്നു എന്ന പ്രത്യേകതയാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. വിന്നൈതാണ്ടി വരുവായ, എന്നൈ നോക്കി പായിം തോട്ട, ഓട്ടോ ശങ്കർ ( വെബ്സീരീസ്) തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം ക്യാമറ ചലിപ്പിച്ച അദ്ദേഹം മോഹൻലാൽ നായകനായ വില്ലൻ എന്ന മലയാള ചിത്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്.
തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലെ നിരവധി ചിത്രങ്ങൾക്ക് മനോജ് പരമഹംസ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഇദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ദളപതി 65- ൽ മനോഹരമായ ഒരു വിഷ്വൽ ട്രീറ്റ് തന്നെ പ്രേക്ഷകർക്ക് കാണാൻ കഴിയും. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്ന ഈ ചിത്രം നവംബറിൽ ദീപാവലി റിലീസ് ആയി എത്തുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.