അഭിഷേക് പിക്ചേഴ്സിന്റെ ബാനറിൽ തണ്ടർ സ്റ്റുഡിയോസുമായി സഹകരിച്ച് അഭിഷേക് നാമയുടെ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം ‘നാഗബന്ധം’ ഒരുങ്ങുന്നു. നിർമാതാവും ഡിസ്ട്രിബ്യുട്ടറുമായ അഭിഷേക് നാമ ഗൂഢാചാരി, ഡേവിൾ : ദി സീക്രട്ട് ഏജന്റ് തുടങ്ങിയ ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച അഭിഷേക് പുതിയ സിനിമ എക്സ്പീരിയൻസ് നൽകാൻ ഒരുങ്ങുന്നു. അഭിഷേക് പിക്ചേഴ്സിന്റെ ബാനറിൽ തണ്ടർ സ്റ്റുഡിയോസുമായി സഹകരിച്ച് മധുസുധൻ റാവു ചിത്രം നിർമിക്കുന്നു.
അഭിഷേക് നാമ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിക്കുന്നു. ദേവാൻഷ് നാമ ചിത്രം അവതരിപ്പിക്കുമ്പോൾ ദേവ് ബാബു ഗാന്ധി ചിത്രത്തിന്റെ സഹ നിർമാതാവാകുന്നു.
ഉഗദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അഭിഷേക് പിക്ചേഴ്‌സ് ചിത്രത്തിന്റെ ടൈറ്റിൽ അതിഗംഭീരമായ ഗ്ലിമ്പ്‌സ് വീഡിയോയിലൂടെ പുറത്ത് വിട്ടു. ‘നാഗബന്ധം : ദി സീക്രട്ട് ട്രെഷർ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ചിത്രത്തിന്റെ ഇൻട്രൊഡക്ഷൻ വീഡിയോ പുതിയൊരു വിസ്മയ ലോകത്തേക്ക് കൊണ്ട് പോകുന്നു. ഗംഭീര സൗണ്ട്ട്രാക്ക് കൊണ്ടും അതിഗംഭീര വിഷ്വൽസ് കൊണ്ടും വിഎഫ്എക്‌സ് വർക്ക് കൊണ്ടും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് ഗ്ലിമ്പ്‌സ് വീഡിയോ.
കെജിഎഫ് ഫെയിം അവിനാഷ് അഘോരി ക്യാരക്ടറായി എത്തുന്നു. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന നാഗബന്ധം മാജിക്കും മിസ്റ്ററിയും ചേർന്നാണ് ഒരുങ്ങുന്നത്.
ക്യാമറ – സൗന്ദർ രാജൻ എസ്, മ്യുസിക്ക് ഡയറക്ടർ – അഭി, സംഭാഷണം – ശ്രീകാന്ത് വിസ്സ, എഡിറ്റർ – സന്തോഷ് കാമി റെഡ്ഢി, പ്രൊഡക്ഷൻ ഡിസൈനർ – ഗാന്ധി നടികുടികർ.
തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ ഒരുമിച്ച് ചിത്രം റിലീസിനെത്തും. 2025 ൽ ചിത്രം റിലീസിനായി ഒരുങ്ങുന്നു. ചിത്രത്തിന്റെ മെയിൻ താരങ്ങൾ ഇനിയും പ്രഖ്യാപിക്കാനിരിക്കുകയാണ്. പി ആർ ഒ – ശബരി
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.