മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ അണിയറയിൽ ഒരുപാട് റിലീസുകൾ ഒരുങ്ങുന്നുണ്ട്. അടുത്ത മാസം റീലീസിന് ഒരുങ്ങുന്ന മോഹൻലാൽ ചിത്രമാണ് ‘നീരാളി’. അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം സന്തോഷ് ടി.കുരുവിളയാണ് നിർമ്മിച്ചിരിക്കുന്നത്. ഈദ് റിലീസിന് തയ്യാറെടുത്ത ചിത്രം പിന്നീട് നിപ്പ വൈറസിന്റെ കടന്ന് വരവ് മൂലം റീലീസ് നീട്ടുകയായിരുന്നു. മോഹൻലാലിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘വില്ലൻ’. 8 മാസത്തെ ഇടവേളക്ക് ശേഷമാണ് ഒരു മോഹൻലാൽ ചിത്രം റീലീസിനായി ഒരുങ്ങുന്നത്.
മലയാള സിനിമയുടെ എവർഗ്രീൻ ജോഡികളായ നാദിയ മൊയ്ദു-മോഹൻലാൽ വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘നീരാളി’. നാദിയ മൊയ്ദു ചിത്രത്തിൽ ഭാഗമായത് തീർത്തും യാദൃശ്ചികമായിട്ടാണ് എന്ന് താരം അടുത്തിടെ ഒരു ഇന്റർവ്യൂയിൽ പറയുകയുണ്ടായി. മോഹൻലാലിനൊപ്പം ഒരു സിനിമയുണ്ട് അഭിനയിക്കാൻ കഴിയുമോ എന്ന് ചോദിച്ചു സംവിധായകൻ അജോയ് വർമ്മ സമീപിച്ചപ്പോൾ താൻ ഞെട്ടലോടെ നോക്കി നിന്നുവെന്ന് താരം സൂചിപ്പിക്കുകയുണ്ടായി. മോഹൻലാലിന്റെ ഭാര്യയായി അഭിനയിക്കുക അതും മുംബൈയിൽ ഷൂട്ട്, ആയതിനാൽ നാദിയക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല.
ഒരുപാട് നാളുകൾക്ക് ശേഷം നീരാളിയുടെ സെറ്റിൽ വെച്ച് മോഹൻലാലിനെ നേരിട്ട് കണ്ടപ്പോൾ വിസ്മയിച്ചു പോയെന്നും അദ്ദേഹം കൂടുതൽ ചെറുപ്പമായി തോന്നിയെന്നും താരം പങ്കുവെക്കുക ഉണ്ടായി. ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി മോഹൻലാൽ ശരീര ഭാരം കുറച്ച സമയത്തായിരുന്നു നീരാളിയുടെ ഷൂട്ട്, ആയതിനാൽ മോഹൻലാലിന്റെ രൂപമാറ്റത്തിൽ നാദിയക്ക് മറ്റൊരു വ്യക്‌തിയാണെന്ന് പോലും തോന്നിപ്പോയി. ഏകദേശം 34 വർഷങ്ങൾക്ക് ശേഷമാണ് നാദിയയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നത്, അത് തന്നെയാണ് ചിത്രത്തിന്റെ ഒരു പ്രധാന ആകർഷണം.
നീരാളിയിൽ സൂരാജ്, പാർവതി നായർ, നാസർ, ദിലീഷ് പോത്തൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സാജു തോമസാണ്. സ്റ്റീഫൻ ദേവസ്സിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് സന്തോഷ് തുണ്ടിയിലാണ്. മൂൻഷോട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജൂലൈ 12ന് ചിത്രം പ്രദർശനത്തിനെത്തും.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.