മലയാളത്തിലെ പ്രശസ്ത നടനും ഗായകനും സംവിധായകനുമായ നാദിർഷ തന്റെ ഏറ്റവും പുതിയ സംവിധാന സംരംഭവുമായി എത്താനൊരുങ്ങുകയാണ്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളൊരുക്കിയ നാദിർഷ, അതിനു ശേഷം മേരാ നാം ഷാജി, കേശു ഈ വീടിന്റെ നാഥൻ, ഈശോ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. അതിൽ ദിലീപ് നായകനായ കേശു ഈ വീടിന്റെ നാഥൻ നേരിട്ടുള്ള ഒടിടി റിലീസായാണ് എത്തിയത്. ജയസൂര്യ നായകനായ ഈശോ അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും. ഏതായാലും സംവിധായകനായുള്ള തന്റെ ആറാമത്തെ ചിത്രവും നാദിർഷ പ്രഖ്യാപിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ പേരും, ഇതിലെ നായകനാരാണെന്നും പുറത്തു വിട്ടിട്ടില്ലെങ്കിലും മറ്റു ചില വിവരങ്ങൾ അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.
സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവും നടനുമായ റാഫിയാണ് ഈ നാദിർഷാ ചിത്രത്തിന് വേണ്ടി തിരക്കഥ രചിക്കുന്നത്. ഒരു കോമഡി ത്രില്ലറായാണ് ഈ ചിത്രമൊരുക്കുന്നതെന്നാണ് വിവരം. 2023 ജനുവരിയില്‍ ആരംഭിക്കാൻ പോകുന്ന ഈ ചിത്രം കലന്തൂര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ആണ് നിർമ്മിക്കാൻ പോകുന്നത്. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഷെയിൻ നിഗമായിരിക്കും ഇതിലെ നായകനെന്ന സ്ഥിതീകരിക്കാത്ത വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏതായാലും ചിത്രത്തിന്റെ താരനിരയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നാദിർഷയൊരുക്കിയ ജയസൂര്യ ചിത്രമായ ഈശോ നിർമ്മിച്ചത് അരുൺ നാരായണൻ പ്രൊഡക്ഷൻസാണ്. സുനീഷ് വാരനാട് തിരക്കഥ രചിച്ച ഈ ചിത്രവും ത്രില്ലർ സ്വഭാവത്തിലാണ് കഥപറയുന്നതെന്നാണ് സൂചന.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.