[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചെകുത്താൻ വരുന്നു; പാൻ ഇന്ത്യൻ ചിത്രമായി എമ്പുരാൻ ആരംഭിക്കുന്നു; വീഡിയോ കാണാം

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ. മലയാളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ ഹൈപ്പുള്ള ഒരു ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ മോഹൻലാൽ ചിത്രം. ലൂസിഫർ, ബ്രോ ഡാഡി എന്നീ മോഹൻലാൽ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന എമ്പുരാൻ ആരംഭിക്കുന്നു എന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. പൃഥ്വിരാജ്, മുരളി ഗോപി, മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവർ ഈ ചിത്രത്തെ കുറിച്ചു സംസാരിക്കുന്നതാണ് വീഡിയോ. എമ്പുരാൻ എന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ പുറത്തു വരുമെന്നാണ് അവർ അറിയിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി അടുത്ത വർഷം ആദ്യമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം രചിക്കുന്നത് മുരളി ഗോപിയാണ്. ഇതിന്റെ പൂർണ്ണമായ തിരക്കഥ ലാലേട്ടനെ വായിച്ചു കേൾപ്പിച്ചിരുന്നുവെന്നും പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണെന്നും പൃഥ്വരാജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മൂന്നു ഭാഗങ്ങളായി ഒരുക്കുന്ന ഒരു സിനിമ സീരിസാണ് ലൂസിഫർ. ഇതിനൊരു മൂന്നാം ഭാഗവും ഉണ്ടാകുമെന്നു പൃഥ്വിരാജ്, മുരളി ഗോപി എന്നിവർ പല പല അവസരങ്ങളിലായി വ്യക്‌തമാക്കിയിട്ടുണ്ട്. എമ്പുരാന്‍ കഴിഞ്ഞു ടൈസൺ എന്നൊരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്ന പൃഥ്വിരാജ്, അതിനു ശേഷമാണു ലൂസിഫർ 3 സംവിധാനം ചെയ്യുക. മലയാളത്തിൽ നൂറു കോടി കളക്ഷൻ നേടിയ രണ്ടു ചിത്രങ്ങളിലൊന്നാണ് ലൂസിഫർ എന്നത് കൊണ്ട് തന്നെ ഇതിനു മുകളിലുള്ള പ്രേക്ഷക പ്രതീക്ഷകൾ വളരെ വലുതാണ്. മലയാള സിനിമയുടെ മാർക്കറ്റ് ഇനിയും വലുതാക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഒരു ചിത്രം കൂടിയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.