മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ആർ ഡി ഇല്ല്യൂമിനേഷന്റെ ബാനറിൽ നിർമ്മിക്കുന്നതും സംവിധായകനായ ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. ഉദയ കൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ചിങ്ങം ഒന്ന് പ്രമാണിച്ച് ഇന്ന് റിലീസ് ചെയ്തു. ക്രിസ്റ്റഫർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ, ഒരു മാസ്സ് കഥാപാത്രമായാണ് മെഗാസ്റ്റാർ മമ്മൂട്ടിയെത്തുന്നതെന്നു പോസ്റ്റർ സൂചിപ്പിക്കുന്നു. ബയോഗ്രഫി ഓഫ് എ വിജിലാന്റി കോപ് എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. ഒരു പോലീസ് ഓഫീസറായാണ് അദ്ദേഹം ഈ ചിത്രത്തിൽ വേഷമിടുന്നത്. വലിയ താരനിരയണിനിരക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ മൂന്നു നായികാ താരങ്ങളാണ് വേഷമിടുന്നത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ഇതിലെ നായികാ വേഷങ്ങൾ ചെയ്യുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമെന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ, ഏജന്റ് ടീന എന്ന് പേരുള്ള മാസ്സ് കഥാപാത്രം ചെയ്തു കയ്യടി നേടിയ നടി വാസന്തിയും നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും അഭിനയിക്കുന്നു. ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത് പ്രശസ്ത തെന്നിന്ത്യൻ താരമായ വിനയ് റായ് ആണ്. ഓപ്പറേഷൻ ജാവയിലൂടെ ശ്രദ്ധ നേടിയ ഫൈസ് സിദ്ദിഖ് ദൃശ്യങ്ങളൊരുക്കുന്ന ഈ ചിത്രത്തിന്, സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് മനോജ് എന്നിവരാണ്. ഇതിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ, ലൊക്കേഷൻ വീഡിയോ എന്നിവയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. കൊച്ചി, പൂയംകുട്ടി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.