സൗഹൃദത്തിന്റെ കഥപറയുന്ന നാം നാളെ തീയറ്ററുകളിലേക്ക് എത്തുകയാണ് ചിത്രത്തിന്റെ തീയറ്റർ ലിസ്റ്റ് പുറത്ത് വന്നു. ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശബരീഷ് വർമ്മ രാഹുൽ മാധവ്, നോബി, ടോണി തുടങ്ങിയവരാണ് നായക വേഷം കൈകാരയം ചെയ്യുന്നത് ഇവരുടെ സുഹൃത്തുക്കളായി മറീനയും അദിതി രവിയും ഗായത്രി സുരേഷും എത്തുന്നു. പൂർണ്ണമായും ക്യാംപസ് കഥപറയുന്ന ചിത്രത്തിന്റെ കഥ ഒരു കോളേജിലും അവിടെയുള്ള സുഹൃത്തുക്കളുടെയും ജീവിതവുമാണ് പറയുന്നത്. നന്മയുള്ള സൗഹൃദവും സ്നേഹവുമെല്ലാം വരച്ചു കാട്ടുന്ന ചിത്രത്തിൽ ചില പ്രത്യേക ലക്ഷ്യത്തിനായി അവർ നടത്തുന്ന യാത്രയുമാണ് ഇതിവൃത്തം. ചിത്രത്തിൽ തമ്പി കണ്ണന്താനം ഒരു ഹോസ്റ്റൽ വാർഡന്റെ വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ യുവതാരങ്ങളായ ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവരും ചെറിയ വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ പുറത്തിറങ്ങിയ പോസ്റ്ററുകൾ എല്ലാം തന്നെ വളരെ ഫ്രഷ്‌നെസ് നൽകുന്ന ഒന്നായിരുന്നു. അശ്വിനും സന്ദീപും ചേർന്ന് സംഗീതം നൽകിയ ആദ്യ ഗാനവും വലിയ തോതിൽ യുവാക്കൾക്കിടയിൽ ഹരമായി മാറിയിരുന്നു. ടങ്ക ടക്കര എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രേമം എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായി മാറിയ ശബരീഷ് വർമ്മ തന്നെയാണ്. ഗാനം വലിയ ഹിറ്റായി മാറുകയും ഒപ്പം 2 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് എത്തിയ ട്രെയ്‌ലറും ഗൗതം മേനോന്റെ അടക്കമുള്ള താരങ്ങളുടെ സാന്നിധ്യം കൊണ്ട് കൂടി ശ്രദ്ധേയമായി മാറിയിരുന്നു. മുൻപ് ഇറങ്ങി വലിയ ഹിറ്റുകൾ ആയി മാറിയ ക്യാംപസ് ചിത്രങ്ങളിൽ നിന്ന് തീര്‍ത്തും വ്യത്യസ്‍തമായ ഒരു അനുഭവമായിരിക്കും ചിത്രമെന്ന സംവിധായകൻ മുൻപ് തന്നെ പറഞ്ഞിരുന്നു.
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
This website uses cookies.