മോഹൻലാൽ മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്ന ചിത്രമാണ് നീരാളി. അതിനാൽ തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എന്ന് തന്നെ നീരാളിയെ വിശേഷിപ്പിക്കാം. ബോളീവുഡ് സംവിധായകനായ അജോയ് വർമ്മ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ഇതിനോടകം തന്നെ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ചിത്രത്തിൽ സണ്ണി എന്ന ജെമ്മോളജിസ്റ്റായാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം വർഷങ്ങങ്ങളുടെ ഇടവേളക്ക് ശേഷം നദിയാ മൊയ്ദുവും എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിൽ ഇവരെ കൂടാതെ ദിലീഷ് പോത്തൻ, സുരാജ് വെഞ്ഞാറമൂട്, പാർവ്വതി നായർ, സായി കുമാർ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ചിത്രം ആക്ഷനും അഡ്വെഞ്ചർ രംഗങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ഒടിയനായി രൂപമാറ്റം നടത്തിയ മോഹൻലാലിന്റെ മറ്റൊരു വ്യത്യസ്‌ത ഗെറ്റപ്പാകും ഈ ചിത്രത്തിലൂടെയും കാണാനാവുക.
ചിത്രത്തിന്റേതായി ഇതുവരെയും പുറത്തിറങ്ങിയ പോസ്റ്ററുകൾ എല്ലാം തന്നെ വളരെ പുതുമ പുലർത്തുന്നതായിരുന്നു. കുറച്ചു ദിവസങ്ങൾ മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും വളരെയധികം ശ്രദ്ധ പിടിച്ചു പറ്റി. അതിനു ശേഷമാണ് ഇന്ന് പുതിയ പോസ്റ്റർ കൂടി എത്തുന്നത്. ഏറെ നിഗൂഢത നിറഞ്ഞ പോസ്റ്ററാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. മോഹൻലാലിനും നേടിയ ,മൊയ്ദുവിനുമൊപ്പം പാർവ്വതി നായരും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ സോങ് മിക്സ് കഴിഞ്ഞ ദിവസം പോളണ്ടിൽ വച്ചായിരുന്നു നടന്നത്. അത് വലിയ വാർത്തയായി മാറിയിരുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ പറ്റി സുനിൽ റോഡ്രിഗസിന്റെ വാക്കുകളും ആരാധക പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. ചിത്രം ഈദ് റിലീസായി തീയേറ്ററുകളിൽ ജൂൺ 14നെത്തും.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.