[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിജയ് ആരാധകർക്ക് ഇനി ആവേശത്തിന്റെ നാളുകൾ.. ദളപതി 62 ഫസ്റ്റ് ലുക്ക് പോസ്റ്റർ വിജയ്‌യുടെ പിറന്നാളിനെത്തും..

ആരാധകർക്ക് വീണ്ടും ആവേശം തീർക്കാൻ ഒരുങ്ങുകയാണ് ദളപതി വിജയ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ പുറത്തിറങ്ങും. ഹിറ്റ് കൂട്ടുകെട്ടായ വിജയ് മുരുഗദോസ് ടീം എന്നും വിജയം മാത്രമേ തീർത്തിട്ടുള്ളൂ. ഇവർ വീണ്ടും ഒന്നിക്കുമ്പോൾ ആരാധക പ്രതീക്ഷ വാനോളമാണ്. ചിത്രത്തിന്റേതായി ഇതുവരെ ഒരു സ്റ്റില്ലുകളും പുറത്തുവന്നിരുന്നില്ല. അതിനാൽ തന്നെ പോസ്റ്റർ കാണുവാനായി ആരാധകർ വലിയ കാത്തിരിപ്പിലാണ്. വിജയുടെ പിറന്നാൾ ദിവസമായ ജൂണ് 22ന് ആയിരിക്കും ആദ്യ പോസ്റ്റർ പുറത്ത് വരുക. ഇതിന് മുൻപ് മുൻ ചിത്രമായ മെർസലും പിറന്നാൾ ദിവസം തന്നെയായിരുന്നു പുറത്ത് വന്നത്.

എ. ആർ. മുരുഗദോസിനൊപ്പം വിജയ് ഒരുക്കിയ മുൻ ചിത്രങ്ങൾ തുപ്പാക്കി, കത്തി എന്നിവ വലിയ വിജയങ്ങൾ ആയിരുന്നു. കൂടാതെ രണ്ടാം ചിത്രം രാഷ്ട്രീയമായും ഏറെ ചർച്ചയായി മാറിയിരുന്നു. അതിന് ശേഷം വീണ്ടുമൊരു പൊളിറ്റിക്കൽ ത്രില്ലറുമായി എത്തുമ്പോൾ എന്ത് വിഷയമാകും ചർച്ചയാവുക എന്ന ആകാംഷയിലാണ് പ്രേക്ഷക സമൂഹം. ചിത്രത്തിൽ വിജയോടൊപ്പം കീർത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാർ തുടങ്ങിയവർ അഭിനയിക്കുന്നു. മുരുഗദോസ്സും ജെയമോഹനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ. ആർ. റഹ്മാൻ ചിത്രത്തിന് സംഗീതം നൽകുന്നു. ഗിരീഷ് ഗംഗാധരൻ ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കുന്നു. സണ് പിക്ചേഴ്‌സ് നിർമ്മിച്ച ചിത്രം ദീപാവലി റിലീസായി തീയേറ്ററുകളിൽ എത്തും.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.