മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ, ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പിന് കേരളത്തിൽ നിന്ന് കൊടുത്ത ട്രിബ്യൂട്ട് ഗാനം സൂപ്പർ ഹിറ്റായി മാറിക്കഴിഞ്ഞു. ഫുട്ബോളിനോടുള്ള കേരളത്തിന്‍റെ സ്നേഹം അറിയിക്കുന്ന ഈ ഗാനം കേരളത്തിന്‍റെ ഫുട്ബോള്‍ ആവേശത്തിന്‍റെ കേന്ദ്രമായ മലപ്പുറത്തെ ഫുട്ബോൾ പ്രേമത്തെ കേന്ദ്രീകരിച്ചു ഒരുക്കുകയും അത് രണ്ട് ദിവസം മുൻപ് ഖത്തറിൽ വെച്ച് തന്നെ ലോകത്തിനു സമർപ്പിക്കുകയും ചെയ്തു. അവിടെ പ്രേക്ഷകരുമായി നടത്തിയ സംവാദത്തിൽ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പുതിയ തലമുറയിലെ സംവിധായകർക്കൊപ്പം മോഹൻലാൽ എപ്പോഴാണ് ചിത്രങ്ങൾ ചെയ്യുന്നതെന്നാണ് ഒരു പ്രേക്ഷകൻ ചോദിച്ചത്. അതിന് മോഹൻലാൽ നൽകിയ മറുപടി അദ്ദേഹത്തിന്റെ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ സന്തോഷം പകരുന്നതായിരുന്നു.
പുതിയ സംവിധായകരുമായുള്ള ചിത്രങ്ങൾ വരട്ടെ എന്നും, തന്റെ ഇനിയുള്ള ചിത്രങ്ങൾ പലതും പുതിയ സംവിധായകരുമായിട്ടാണെന്നും മോഹൻലാൽ പറഞ്ഞു. തീർച്ചയായും പുതിയ സംവിധായകരുമായിട്ടുള്ള ചിത്രങ്ങൾ വരുന്നതായിരിക്കും എന്നും മോഹൻലാൽ വിശദീകരിച്ചു. ഇപ്പോൾ ജീത്തു ജോസഫ് ചിത്രം റാം ചെയ്യുന്ന മോഹൻലാൽ അതിന് ശേഷം ലിജോ ജോസ് പെല്ലിശേരി ചിത്രമാണ് ചെയ്യുന്നത്. ശേഷം അനൂപ് സത്യൻ, മധു സി നാരായണൻ എന്നിവരുടെ ചിത്രങ്ങളും മോഹൻലാൽ ചെയ്യുമെന്നാണ് വാർത്തകൾ പറയുന്നത്. പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന ലൂസിഫർ രണ്ടാം ഭാഗം, പാൻ ഇന്ത്യൻ ചിത്രം ഋഷഭ എന്നിവയും മോഹൻലാൽ ചെയ്യും. ജീത്തു ജോസഫ് ഒരുക്കുന്ന മോഹൻലാൽ ചിത്രമായ റാം രണ്ടു ഭാഗങ്ങൾ ആയാണ് ഒരുക്കുന്നത്. ഇത് കൂടാതെ ദൃശ്യം 3 എന്ന ചിത്രവും മോഹൻലാൽ- ജീത്തു ജോസഫ് ടീം ചെയ്യും.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.