[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതി വിജയ്‌ക്കൊപ്പം വിശാലും?; കൂടുതൽ വലുതായി ലോകേഷ് കനകരാജ് ചിത്രം

ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന പുത്തൻ ചിത്രത്തിന്റെ വിവരങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് വിജയ് ആരാധകർ. മാസ്റ്റർ എന്ന സൂപ്പർ ഹിറ്റിനു ശേഷം വിജയ്- ലോകേഷ് കനകരാജ് ടീം ഒന്നിക്കാൻ പോകുന്ന ചിത്രം കൂടിയാണിത്. അതുപോലെ ഉലകനായകൻ കമൽ ഹാസൻ നായകനായ വിക്രം എന്ന ഇൻഡസ്ട്രി ഹിറ്റിനു ശേഷം ലോകേഷ് ഒരുക്കാൻ പോകുന്ന ചിത്രമെന്ന നിലയിലും ഈ വരാൻ പോകുന്ന വിജയ് ചിത്രം ഹൈപ്പ് സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ താരനിരയെ കുറിച്ചുള്ള ഒട്ടേറെ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത് വില്ലനായി എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യാൻ പോകുന്നത് തൃഷയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ, മിഷ്കിൻ, ആക്ഷൻ കിംഗ് അർജുൻ, മലയാളി യുവ നടൻ മാത്യു തോമസ് എന്നിവരും ഇതിലുണ്ടാകുമെന്ന് വാർത്തകൾ വന്നിരുന്നു.

ഇപ്പോഴിതാ തമിഴ് സൂപ്പർ താരം വിശാലും ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. വിശാൽ അഭിനയിക്കുന്ന മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ സെറ്റിൽ പോയി ലോകേഷ് വിശാലിനെ കണ്ടിരുന്നു എന്നും വിശാൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചു എന്നുമാണ് വാർത്തകൾ വരുന്നത്. നേരത്തെ മലയാളത്തിന്റെ യുവ താരം നിവിൻ പോളി ഇതിൽ വേഷമിടുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നതെന്നും, ഒരു പക്കാ മാസ്സ് ആക്ഷൻ ചിത്രമായിരിക്കും ഇതെന്നും തമിഴ് മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. വംശി ഒരുക്കുന്ന വാരിസ് ആണ് വിജയ് നായകനായി എത്തുന്ന അടുത്ത റിലീസ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

10 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.