[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

രാവണൻ എന്ന മോഹൻലാൽ ചിത്രം ഒരുങ്ങുമോ? വിനയൻ പ്രതികരിക്കുന്നു..!

മലയാളത്തിലെ പരിചയ സമ്പന്നരായ സംവിധായകരിൽ ഒരാളാണ് വിനയൻ. 1990 കൾ മുതൽ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകൾ മലയാള സിനിമാ പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. എന്നാൽ ഒരിടക്ക് മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ സൂപ്പർ താരങ്ങളേയും മലയാള സിനിമാ സംഘടനാ ഭാരവാഹികളെയുമൊക്കെ കടുത്ത ഭാഷയിൽ വിമർശിച്ച വിനയന് പിന്നീട് മുഖ്യധാരാ മലയാള സിനിമയിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ മോഹൻലാൽ അമ്മ പ്രസിഡന്റ് ആയി സ്ഥാനം ഇട്ടതിനു പിന്നാലെ അദ്ദേഹം തന്നെ മുൻകൈ എടുത്തു വിനയനുമായുള്ള പിണക്കം തീർക്കുകയും വിനയൻ വീണ്ടും സിനിമ ചെയ്തു കൊണ്ട് മുന്നോട്ടു വരികയും ചെയ്തു.

ഇപ്പോൾ വിനയൻ സംവിധാനം ചെയ്ത ആകാശ ഗംഗ 2 എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. വിനയന്റെ തന്നെ സൂപ്പർ ഹിറ്റ് ഹൊറർ കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗം ആണിത്. മമ്മൂട്ടിയെ വെച്ച് ദാദ സാഹിബ്, രാക്ഷസ രാജാവ് എന്നീ രണ്ടു ചിത്രങ്ങൾ ചെയ്ത വിനയൻ മോഹൻലാലിനെ നായകനാക്കി ഇതുവരെ ചിത്രങ്ങൾ ഒന്നും തന്നെ ചെയ്തിട്ടില്ല. എന്നാൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാകും താൻ മോഹൻലാലിന് വേണ്ടി ഒരുക്കുക എന്നും ആ ചിത്രം അടുത്ത വർഷം അവസാനത്തോടെ സംഭവിക്കും എന്നും വിനയൻ പറഞ്ഞിരുന്നു. എന്നാൽ വിനയൻ രാവണൻ ആയി മോഹൻലാലിനെ ചിത്രീകരിച്ച ഒരു പെയിന്റിംഗ് ഒരിക്കൽ തന്റെ ഫേസ്ബുക് പേജിൽ ഷെയർ ചെയ്തതോടെ മോഹൻലാൽ- വിനയൻ ചിത്രം രാവണൻ എന്ന ബിഗ് ബജറ്റ് ചിത്രമാണെന്ന വാർത്തകൾ എങ്ങും പരന്നു.

എന്നാൽ താനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം രാവണൻ അല്ലെന്നും അങ്ങനെ ഒരു ചിത്രം ഇപ്പോൾ പ്ലാൻ ചെയ്യുന്നില്ല എന്നുമാണ് വിനയൻ പറയുന്നത്. മോഹൻലാലുമായി ഒന്നിക്കുന്ന ഒരു ചിത്രം അടുത്ത വർഷം അവസാനത്തോടെ സംഭവിച്ചേക്കാം എന്നും എന്നാൽ അത് രാവണൻ ആയിരിക്കില്ല എന്നുമാണ് വിനയൻ ഒരു മീഡിയ അഭിമുഖത്തിൽ പ്രതികരിച്ചത്. അത്തരമൊരു കഥാപാത്രം തന്റെ മനസ്സിൽ ഉണ്ട് എന്നല്ലാതെ അതാണ് താൻ ചെയ്യാൻ പോകുന്ന മോഹൻലാൽ ചിത്രം എന്നത് തെറ്റായ പ്രചാരണം ആണെന്നാണ് വിനയൻ പറയുന്നത്.

webdesk

Recent Posts

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

1 week ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 weeks ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

4 weeks ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

2 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

2 months ago

അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…

2 months ago

This website uses cookies.