കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. ഉദയ കൃഷ്ണ രചിച്ചു ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം ഈ വരുന്ന വെള്ളിയാഴ്ചയാണ് ആഗോള റിലീസ് ആയി എത്തുന്നത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ ഓവർസീസ് റിലീസ് ആയി എത്തുന്ന ഈ ചിത്രം ഇപ്പോൾ അഡ്വാൻസ് ബുക്കിങ്ങിലും മികച്ച റെക്കോർഡുകളാണ് ഉണ്ടാക്കുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ഈ ചിത്രം ആക്ഷനും കോമെടിയ്ക്കും പ്രാധാന്യം നൽകി ഒരുക്കിയ ഒരു പക്കാ മാസ്സ് മസാല ചിത്രമാണ് എന്നും അതിൽ കൂടുതൽ അവകാശവാദങ്ങളൊന്നും തങ്ങൾക്കു ഈ ചിത്രത്തെ കുറിച്ച് ഇല്ല എന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. അദ്ദേഹവും ശ്കതി എന്ന നിർമ്മാതാവും കൂടി ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ തന്റെ അടുത്ത ചിത്രം ഒരു മമ്മൂട്ടി ചിത്രമാണെന്ന് വെളിപ്പെടുത്തുകയാണ് ബി ഉണ്ണികൃഷ്ണൻ.
ഉദയ കൃഷ്ണ തന്നെ രചിക്കുന്ന ഈ ചിത്രം ആറാട്ടിനെക്കാൾ വലിയ മാസ്സ് സിനിമ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇതൊരു മാസ്സ് മസാല ചിത്രമല്ല എന്നും, ഒരു മാസ്സ് ത്രില്ലർ ആയിരിക്കുമെന്നും ഉണ്ണികൃഷ്ണൻ പറയുന്നു. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി എടുക്കുന്ന ഒരു ചിത്രമാണ് അതെന്നും പോലീസ് ഇൻവെസ്റ്റിഗേഷനൊക്കെ കടന്നു വരുന്ന ഒരു ചിത്രമായിരിക്കും അതെന്നും ബി ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തുന്നു. ചിത്രം പ്രഖ്യാപിക്കാറായിട്ടില്ല എന്നും അതിന്റെ തിരക്കഥയുടെ ജോലികൾ പുരോഗമിക്കുന്നതേ ഉള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങൾക്ക് മുൻപ് ഒരുക്കിയ പ്രമാണി എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി- ബി ഉണ്ണികൃഷ്ണൻ ടീം ആദ്യമായി ഒന്നിച്ചത്.
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
This website uses cookies.