മഞ്ജു വാര്യർ, അനുശ്രീ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി. ഉണ്ണി ആറാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോഷൻ ആൻഡ്രൂസ് ഒരു അഭിനേതാവായി മലയാള സിനിമയിൽ രംഗ പ്രവേശനം നടത്താൻ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിസംബർ 20 ന് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും. മഞ്ജു വാര്യർ- അനുശ്രീ എന്നിവർ ആദ്യമായാണ് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. മഞ്ജു വാര്യരേ കാണണം എന്നുള്ളത് തന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നുവെന്ന് അനുശ്രീ ഓൺലുക്കേഴ്‌സ് മീഡിയ നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്.
താൻ സിനിമയിൽ വന്നപ്പോൾ മഞ്ജു വാര്യർ സിനിമയിൽ വീണ്ടും വന്നിട്ടില്ലയെന്നും എപ്പോഴെങ്കിലും കാണാം എന്ന പ്രതീക്ഷ മാത്രം ഉണ്ടായിരുന്നുള്ളു എന്ന് അനുശ്രീ പറയുകയുണ്ടായി. ഈ സിനിമയ്ക്ക് വേണ്ടി ഒന്നര മാസത്തോളം ഒരുമിച്ചു അഭിനയിക്കാൻ സാധിച്ചു എന്നത് ആലോചിക്കുമ്പോൾ സന്തോഷമുള്ള കാര്യമാണെന്ന് അനുശ്രീ വ്യക്തമാക്കി. നമ്മൾ കാണാൻ ആഗ്രഹിച്ചിരുന്ന ആൾ എങ്ങനെയാണ് സിനിമയിൽ വർക്ക് ചെയ്യുന്നതെന്ന് കാണാൻ ഏറെ കൗതുകമായിരുന്നു എന്ന് താരം സൂചിപ്പിച്ചു. എങ്ങനെയാണ് മഞ്ജു വാര്യർ സ്ക്രിപ്റ്റ് പഠിക്കുന്നതെന്ന് ആദ്യ ദിവസങ്ങളിൽ മാറി നിന്ന് വീക്ഷിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. മഞ്ജു വാര്യർ എന്ന വ്യക്തിയെ സെറ്റിൽ കാണാൻ സാധിക്കില്ലയെന്നും മാധുരി എന്ന കഥാപാത്രത്തെ മാത്രമേ ഉടനീളം കാണാൻ സാധിച്ചുള്ളൂയെന്ന് അനുശ്രീ വ്യക്തമാക്കി.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.