[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചെറുപ്പം മുതലെ അറിയാമെങ്കിലും ദുൽഖറിനോട് ആദ്യമായി സംസാരിക്കുന്നത് ചിത്രത്തിന്റെ പൂജാ വേളയിൽ

ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ ആണ് പ്രിയദർശൻ. അദ്ദേഹം വിവാഹം കഴിച്ചത് പ്രശസ്ത തെന്നിന്ത്യൻ നടി ആയ ലിസിയെ ആണ്. ഇപ്പോൾ പ്രിയദർശന്റെ രണ്ടു മക്കളും സിനിമയിൽ ഉണ്ട്. മകൻ സിദ്ധാർഥ് പ്രിയദർശന്റെ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസർ ആയി ജോലി ചെയ്യുമ്പോൾ, മകൾ കല്യാണി ഇന്ന് തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നായികയാണ്. തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു തമിഴിലും നായികയായ കല്യാണിയുടെ ആദ്യ മലയാളം റിലീസ് ദുൽഖർ സൽമാൻ നിർമ്മിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ്. അനൂപ് സത്യൻ സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ ശോഭന, സുരേഷ് ഗോപി, ദുൽഖർ, ഉർവശി എന്നിവരാണ് കല്യാണിയുടെ ഒപ്പം അഭിനയിച്ചത്.

ദുൽഖർ സൽമാനെ ചെറുപ്പം മുതലേ അറിയാം എങ്കിലും ആദ്യമായി സംസാരിക്കുന്നത് ഈ ചിത്രത്തിന്റെ പൂജാ വേളയിൽ ആണെന്നാണ് കല്യാണി പറയുന്നത്. അതിനു മുൻപ് ചില വിവാഹ ചടങ്ങുകളിൽ ഒക്കെ വെച്ച് ദുൽഖറിനെ കണ്ടിട്ടുണ്ട് എന്നല്ലാതെ സംസാരിച്ചിട്ടില്ല എന്നും കല്യാണി പറയുന്നു. എന്നാൽ ദുൽഖറിന്റെ ഭാര്യ അമാലിനെ തനിക്കു മുൻപേ അറിയാം എന്നും കല്യാണി പറന്നു. കല്യാണിയുടെ ഏറ്റവും അടുത്ത സുഹൃത്തു മോഹൻലാലിന്റെ മകൻ പ്രണവും അതുപോലെ സുരേഷ് കുമാറിന്റെ മക്കൾ ആയ കീർത്തി സുരേഷ്, രേവതി എന്നിവരുമൊക്കെയാണ്. അച്ഛന്റെ അടുത്ത സുഹൃത്തുക്കളുടെ മക്കൾ ആയിരുന്നു തന്റെ ഫ്രണ്ട്‌സ് സർക്കിൾ എന്നാണ് കല്യാണി വിശദീകരിക്കുന്നത്. പ്രിയദർശൻ- മോഹൻലാൽ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ പ്രണവിനൊപ്പം അതിഥി വേഷം ചെയ്ത കല്യാണി, ഇനി ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ പ്രണവിന്റെ നായിക ആയി അഭിനയിക്കാൻ ഒരുങ്ങുകയാണ്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

2 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

4 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.