മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രത്തിലൂടെ സംവിധായകനായും തന്റെ കഴിവ് നമ്മുക്ക് കഴിഞ്ഞ വർഷം കാണിച്ചു തന്നു. ഒരു മികച്ച നടനും സംവിധായകനും മാത്രമല്ല പൃഥ്വിരാജ്. മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിക്കുന്ന ഒരു നിർമ്മാതാവും വിതരണക്കാരനും കൂടിയാണ്. തനിക്കു ഇഷ്ടപെട്ട ഒരു കഥ ഇന്ന് സിനിമയായി കാണാൻ തനിക്കു സാധിക്കുമെന്നും അതിനുള്ള ടീം മറ്റാരുടേയും സഹായമില്ലാതെ തനിക്കു ഒരുക്കാൻ കഴിയുമെന്നും പൃഥ്വിരാജ് പറയുന്നു. നല്ല ഒരു രചയിതാവിനെ സമീപിക്കാനും, ആ ചിത്രം നിർമിക്കാനും, വിതരണം ചെയ്യാനും ഏറ്റവും മികച്ച രീതിയിൽ ആ ചിത്രം പുറത്തു കൊണ്ട് വരാനും തനിക്കു പറ്റുന്ന ഒരവസ്ഥയിലാണ് താനിപ്പോൾ ഉള്ളതെന്നും ഈ അവസ്ഥ തന്റെ ജീവിതാവസാനം വരെ നില നിൽക്കണമെന്നാണ് തന്റെ സ്വപ്നമെന്നും പൃഥ്വിരാജ് പറയുന്നു.
അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഒട്ടേറെ മികച്ച കലാകാരന്മാർക്ക് സിനിമയിൽ അവസരം കൊടുക്കാൻ തനിക്കു സാധിക്കുമെന്നും പൃഥ്വിരാജ് പറയുന്നു. പുതിയ സംവിധായകരേയും രചയിതാക്കളേയും നടന്മാരെയുമെല്ലാം തനിക്കു സിനിമയിലേക്ക് കൈ പിടിച്ചു കൊണ്ട് വരാൻ അതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഒരുപിടി മികച്ച ചിത്രങ്ങൾ ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതുപോലെ മോഹൻലാലിനെ തന്നെ നായകനാക്കി തന്റെ രണ്ടാമത്തെ സംവിധാന സംരംഭവും പൃഥ്വിരാജ് പ്ലാൻ ചെയ്യുകയാണ്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം. ഇപ്പോൾ ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആട് ജീവിതം എന്ന ചിത്രത്തിന്റെ ജോലിയുമായി ബന്ധപെട്ടു ജോർദാനിലാണ് പൃഥ്വിരാജ്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.