ആരാധകരുടെയും സിനിമാ പ്രേമികളുടെയും ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മമ്മൂട്ടി നായകനായ മാമാങ്കം വെള്ളിത്തിരയിൽ എത്താൻ ഒരുങ്ങുകയാണ്. എം പദ്മകുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മമ്മൂട്ടിയുടേയും പദ്മകുമാറിന്റെയും കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. അമ്പതു കോടിയോളം രൂപ മുടക്കി ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ബാല താരം അച്യുതൻ, ബോളിവുഡ് താരം പ്രാചി ടെഹ്‌ലൻ, അനു സിതാര, സിദ്ദിഖ്, സുരേഷ് കൃഷ്ണ തുടങ്ങി വലിയ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രൻ ആണ്.
ഈ ചിത്രത്തിലേക്ക് വിളിക്കുമ്പോൾ തനിക്കു ആദ്യം ആശങ്ക ഉണ്ടായിരുന്നത് ഇതിലെ വസ്ത്രധാരണ രീതിയെ കുറിച്ചായിരുന്നു എന്ന് അനു സിതാര പറയുന്നു. എന്നാൽ പിന്നീട് തനിക്കു സൗകര്യ പ്രദമായ രീതിയിൽ അവർ വസ്ത്രങ്ങൾ ഒരുക്കി തന്നു എന്നും അതോടു കൂടി ആദ്യം ഉണ്ടായിരുന്ന ആശങ്കകൾ മാറി എന്നും അനു സിതാര പറഞ്ഞു. വളരെ കുറച്ചു ദിവസമേ ഈ ചിത്രത്തിൽ തനിക്കു ഷൂട്ട് ഉണ്ടായിരുന്നുള്ളു എന്നും ഈ നടി പറയുന്നു. വലിയ ചിത്രങ്ങൾ അന്യ ഭാഷയിൽ കാണുമ്പോൾ അതുപോലെ മലയാളത്തിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് എന്നും ഇപ്പോൾ മാമാങ്കം പോലെ ഒരു വലിയ ചിത്രം മലയാളത്തിൽ സംഭവിച്ചപ്പോൾ അതിന്റെ ഭാഗം ആവാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ട് എന്നും അനു സിതാര വിശദീകരിക്കുന്നു. അപ്രതീക്ഷിതമായി ആണ് ഈ ചിത്രത്തിലേക്ക് തന്നെ ക്ഷണിക്കുന്നത് എന്നും അനു സിതാര പറഞ്ഞു.
കുറച്ചു നാൾ മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആയി റിലീസ് ചെയ്യുന്ന ഈ ചിത്രം അടുത്ത മാസം 21 നു ലോകം മുഴുവൻ പ്രദർശനത്തിന് എത്തും. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസാണ് മാമാങ്കം ലക്ഷ്യമിടുന്നത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.