[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഈ ചരിത്ര സിനിമ ഒരു ചരിത്രമായി മാറും എന്ന് മമ്മൂട്ടി..!

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം അടുത്ത മാസം ഇരുപത്തിയൊന്നാം തീയതി റിലീസിന് തയ്യാറെടുക്കുകയാണ്‌. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പദ്മകുമാർ ആണ്. ശങ്കർ രാമകൃഷ്ണൻ ആണ് ഈ ചിത്രത്തിന്റെ അവലംബിത തിരക്കഥ രചിച്ചിരിക്കുന്നത്. അമ്പതു കോടി രൂപയോളം മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം മാമാങ്കത്തിന്റെ ചരിത്രമാണ് പറയുന്നത്. ചാവേറുകളുടെ കഥ പറയുന്ന ഈചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത് മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ബാല താരം അച്യുതൻ എന്നിവരാണ്. ആക്ഷൻ രംഗങ്ങളും യുദ്ധ രംഗങ്ങളും ഉള്ള ഒരു ഇമോഷണൽ ത്രില്ലർ ആണ് മാമാങ്കം എന്ന് സംവിധായകൻ എം പദ്മകുമാർ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മെഗാ സ്റ്റാർ മമ്മൂട്ടി പറഞ്ഞത് ഈ ചരിത്ര സിനിമ ഒരു ചരിത്രമായി മാറും എന്നാണ്.

ഇത്രയും വലിയ ചിത്രം ഒരുക്കാൻ മനസ്സ് കാണിച്ച വേണു കുന്നപ്പിള്ളിയെ ആണ് ആദ്യം അഭിനന്ദിക്കേണ്ടത് എന്ന് പറഞ്ഞ മമ്മൂട്ടി, സിനിമയോടുള്ള താല്പര്യം മൂലം ശ്രീ വേണു കുന്നപ്പിള്ളി കഴിഞ്ഞ രണ്ടു വർഷത്തോളമായി ഈ സിനിമയുടെ പുറകിൽ ആണെന്നും പറഞ്ഞു. വലിയ വലിയ സിനിമകളിൽ കാണുന്ന അത്ഭുത പ്രവർത്തികൾ ചെയ്യുന്ന കഥാപാത്രങ്ങൾ ഇതിൽ ഇല്ല എന്നും ഇതിന്റെ സെറ്റും, സംഗീത നൃത്ത രംഗങ്ങളും യുദ്ധവും ആക്ഷനും എല്ലാം വളരെ ക്ലാസിക് ആയ രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത് എന്നും മമ്മൂട്ടി പറയുന്നു. വി എഫ് എക്സ് പോലും വളരെ ചെറിയ രീതിയിൽ ആണ് മാമാങ്കത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നും കോടികൾ മുടക്കിയെടുത്ത ഒറിജിനൽ സെറ്റിൽ വളരെ ശ്രമകരമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി.

ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഈ ചിത്രത്തിന്റെ ഓർഗാനിക് രൂപം ആണെന്ന് പറഞ്ഞ മമ്മൂട്ടി മാമാങ്കം എന്ന ചിത്രം ഒരു പ്രതികാരത്തിന്റെ അല്ല ഒരുപാട് പ്രതികാരങ്ങളുടെ കഥയാണ് എന്നും വിശദീകരിക്കുന്നു. ചരിത്രത്തോട് നീതി പുലർത്തുന്നതിനൊപ്പം തന്നെ കാലിക പ്രസ്കതിയുള്ള കാര്യങ്ങളും ഈ ചിത്രം പറയുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു. ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത് അച്യുതൻ എന്ന ബാലതാരം അവതരിപ്പിക്കുന്ന കഥാപാത്രം ആണെന്നും തന്റെ കഥാപാത്രത്തിന്റെ പേര് ഈ ചിത്രത്തിൽ പറയുന്നില്ല എന്നും മമ്മൂട്ടി വെളിപ്പെടുത്തി. ഈ ചിത്രത്തിൽ ഒരുപാട് പ്രാധാന്യമുള്ള വേഷങ്ങൾ ആണ് ഉണ്ണി മുകുന്ദൻ, നായിക ആയെത്തിയ പ്രാചി എന്നിവരും ചെയ്തിരിക്കുന്നത് എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

19 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.