തെലുങ്കിലെ ഐക്കൺ സ്റ്റാർ എന്നറിയപ്പെടുന്ന സൂപ്പർ താരം അല്ലു അർജുൻ നായകനായി കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് പുഷ്പ. അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ പുഷ്പ സംവിധാനം ചെയ്തത് സുകുമാറാണ്. മുന്നൂറു കോടിയോളം ആഗോള ഗ്രോസ് കളക്ഷൻ നേടിയ ഈ ചിത്രത്തിലെ വില്ലനായി അഭിനയിച്ചത് മലയാള താരമായ ഫഹദ് ഫാസിലാണ്. ഭൻവാർ സിങ് ശെഖാവത് എന്ന പോലീസ് ഓഫീസറായി എത്തിയ ഫഹദ് ഫാസിലിന്റെ ഇതിലെ ലുക്കും പ്രകടനവും ഏറെ കയ്യടി നേടിയിരുന്നു. എന്നാൽ വളരെ കുറച്ചു സമയം മാത്രമാണ് ഈ ചിത്രത്തിൽ ഫഹദ് സ്‌ക്രീനിൽ ഉണ്ടായിരുന്നത്. ഇപ്പോഴതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഫഹദ്. ഭൻവാർ സിങ് ശെഖാവത് എന്ന കഥാപാത്രത്തിന്റെ ഒരു ടീസർ പോലെ മാത്രമാണ് സുകുമാർ തന്നെ ആദ്യ ഭാഗത്തിൽ അവതരിപ്പിച്ചതെന്നും, ഈ കഥാപാത്രത്തിന്റെ യഥാർത്ഥ മുഖം രണ്ടാം ഭാഗത്തിലാണ് കാണാൻ പോകുന്നതെന്നും ഫഹദ് പറയുന്നു.
തെലുങ്ക് കൂടാതെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വൈകാതെ ആരംഭിക്കുമെന്നാണ് സൂചന. അല്ലു അർജുനും ഫഹദ് ഫാസിലിനുമൊപ്പം മക്കൾ സെൽവൻവിജയ് സേതുപതിയും ഇതിന്റെ താരനിരയിലുണ്ടാകുമെന്നു വാർത്തകൾ വന്നിരുന്നു. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച പുഷ്പയുടെ ആദ്യ ഭാഗത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിദേശിയായ മിറോസ്ലാവ് കുബേ ബ്രോസിക് ആണ്. ആദ്യ ഭാഗത്തിൽ നിറഞ്ഞു നിന്ന രശ്‌മിക മന്ദാന തന്നെയാണ് രണ്ടാം ഭാഗത്തിലും നായികയായി ഉണ്ടാവുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. ദേവി ശ്രീ പ്രസാദ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് സംഭാഷണമൊരുക്കുന്നത് ശ്രീകാന്ത് വിസയാണെന്നാണ് സൂചന. അദ്ദേഹമാണ് ആദ്യ ഭാഗത്തിലെ സൂപ്പർ ഹിറ്റ് ഡയലോഗുകൾ രചിച്ചത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.