മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകരിലൊരാളാണ് രാഹുൽ രാജ്. മോഹൻലാൽ നായകനായ അൻവർ റഷീദ് ചിത്രം ചോട്ടാ മുംബൈയിലൂടെ അരങ്ങേറ്റം കുറിച്ച രാഹുൽ രാജ് ഒട്ടേറെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിനു വേണ്ടി പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നതും രാഹുൽ രാജാണ്. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ ഈ ചിത്രം അധികം വൈകാതെ തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ട്രൈലറിപ്പോൾ ഇന്ത്യൻ മുഴുവൻ വമ്പൻ ഹിറ്റായി മാറിക്കഴിഞ്ഞു. ഈ ചിത്രത്തിന് സംഗീതമൊരുക്കാനുള്ള അവസരം തനിക്കു കിട്ടിയത് ദൈവത്തിൽ നിന്നുള്ള സമ്മാനങ്ങളിലൊന്നായാണ് കരുതുന്നതെന്ന് രാഹുൽ രാജ് പറയുന്നു. ബെർക്ക്ലി കോളേജിൽ രാഹുൽ രാജ് സംഗീതം പഠിക്കവെയാണ് പ്രിയദർശൻ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കാൻ രാഹുൽ രാജിനെ വിളിക്കുന്നത്. ബേര്‍ക്‌ലീ കോഴ്‌സിന്റെ ഭാഗമായി രാഹുൽ രാജ് ചെയ്ത ഫൈനല്‍ പ്രോജക്ട് കണ്ടിട്ടാണ് മരക്കാരിനു പശ്ചാത്തല സംഗീതമൊരുക്കാൻ രാഹുൽ രാജ് മതിയെന്ന് ഇന്ത്യൻ സിനിമയുടെ മാസ്റ്റർ ഡയറക്ടർ തീരുമാനിക്കുന്നത്.
തുടക്കകാലം മുതലേ പ്രിയദർശൻ സാറിനെ കാണാനും അദ്ദേഹത്തെ തന്റെ സംഗീതം കേൾപ്പിക്കാനും കൊതിച്ചു നടന്ന തന്നെ, അദ്ദേഹം തന്റെ ചിത്രത്തിലേക്ക് ക്ഷണിക്കുക എന്നതും അതും അദ്ദേഹത്തിന്റെ സ്വപ്ന ചിത്രത്തിന്റെ ഭാഗമാവുക എന്നതും വലിയ അനുഗ്രഹമായാണ് താൻ കാണുന്നതെന്നും രാഹുൽ രാജ് പറയുന്നു. ആദ്യം അദ്ദേഹം വിളിക്കുമ്പോഴും തനിക്കു ഈ ചിത്രം ചെയ്യാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നില്ല എന്നാണ് രാഹുൽ രാജ് പറയുന്നത്. കാരണം രാഹുലിന്റെ കോഴ്സ് പൂർത്തിയായിരുന്നില്ല. പിന്നീട് മാസങ്ങൾക്കു ശേഷം കോഴ്സ് പൂർത്തിയായപ്പോഴും തന്നെ മറക്കാതെ വിളിച്ചു വരുന്നില്ലേ എന്ന് പ്രിയദർശൻ സർ ചോദിച്ചത് ഞെട്ടിക്കുന്ന അനുഭവമായിരുന്നുവെന്നും രാഹുൽ പറഞ്ഞു. മൂന്നു മാസമെടുത്തു പശ്ചാത്തല സംഗീതം പൂർത്തിയാക്കാനെന്നും ലോക സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ ഉണ്ടായ ചരിത്ര സിനിമകളുടെ പശ്ചാത്തല സംഗീതം പോലെ അതിരുകളിടാത്ത ശൈലിയിൽ സംഗീതമൊരുക്കാനാണ് പ്രിയദർശൻ സർ ആവശ്യപ്പെട്ടതെന്നും സീൻ ബൈ സീൻ അദ്ദേഹത്തെ കാണിച്ചു കൊടുത്തു ചെയ്താണ് തന്റെ ദൗത്യം പൂർത്തിയാക്കിയതെന്നും രാഹുൽ രാജ് വിശദീകരിച്ചു.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.