മലയാള സിനിമയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഗ്രോസർ ആയി മാറിയ ചിത്രമാണ് മോഹൻലാൽ നായകനായ ലുസിഫെർ. 130 കോടി രൂപക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ ഈ ചിത്രം 200 കോടിയോളം രൂപ ടോട്ടൽ ബിസിനസ്സ് ആയി നേടി എന്നും റിപ്പോർട്ടുകൾ പറയുന്നു. മുരളി ഗോപി രചിച്ചു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്നുള്ള സൂചനകൾ സംവിധായകനും രചയിതാവും തന്നിരുന്നു. എന്നാൽ അത് എപ്പോൾ സംഭവിക്കും എന്ന കാര്യം അവർ സസ്പെൻസിൽ തന്നെ നിർത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ലുസിഫെർ 2 നു വേണ്ടി കാത്തിരിക്കുന്ന ഒരു ആരാധകന്റെ കമന്റും അതിനുള്ള മുരളി ഗോപിയുടെ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ആണ് ജാക്കി എന്നു പേരുള്ള ഒരു ആരാധകൻ കമെന്റ് ചെയ്തത്. ലുസിഫെർ 2 വന്നില്ലെങ്കിൽ മുട്ടു കാലു തല്ലി ഒടിക്കും എന്നും, തന്നെ അറിയാമല്ലോ എന്നുമാണ് ആരാധകന്റെ കമെന്റ്. അതിനു മറുപടി ആയി “അറിഞ്ഞിലാ…ആരും പറഞ്ഞില്ലാ.. അനിയാ അടങ്ങു”, എന്നാണ് മുരളി ഗോപി പറഞ്ഞത്. ഏതായാലും ആരാധകന്റെ കമന്റും മുരളി ഗോപിയുടെ മറുപടിയും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ലുസിഫെറിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ എത്രത്തോളം അക്ഷമരായാണ് കാത്തിരിക്കുന്നത് എന്നുള്ളത് ആണ് ഈ കമന്റുകൾ നമ്മുക്ക് കാണിച്ചു തരുന്നത്. ലുസിഫെറിനെക്കാളും വമ്പൻ പ്രോജക്ട് ആയാവും ലുസിഫെർ 2 പ്ലാൻ ചെയ്യുക എന്നു പൃഥ്വിരാജ് ഈ അടുത്തിടെ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.