[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

താനും അങ്ങനെ ഒരു സാഹചര്യത്തിൽ വസുധയെ പോലെ തന്നെ ചെയ്യും എന്നു ഇഷ്‌ക് നായിക..!

നവാഗതനായ അനുരാജ് മനോഹർ ഒരുക്കിയ ഇഷ്‌ക് എന്ന ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ഷൈൻ നിഗം, ആൻ ശീതൾ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം രചിച്ചത് രതീഷ് രവി ആണ്. ഇസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആൻ ഈ ചിത്രത്തിലെ നായികാ വേഷത്തിൽ കയ്യടി നേടുകയാണ് ഇപ്പോൾ. വസുധ എന്ന കഥാപാത്രം ആണ് ആൻ ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സിൽ വസുധ ചെയ്യുന്നത് പോലെയെ അങ്ങനെ ഒരു സാഹചര്യം യഥാർത്ഥ ജീവിതത്തിൽ വന്നാൽ താനും ചെയ്യുകയുള്ളൂ എന്നു ആൻ പറയുന്നു. ആ രംഗം തിരക്കഥയിൽ ഇല്ലായിരുന്നു എന്നും, അവസാന നിമിഷം കൂട്ടി ചേർക്കുകയായിരുന്നു എന്നുമാണ് ആൻ പറയുന്നത്. ഇപ്പോൾ ഏറ്റവും കൂടുതൽ കയ്യടി നേടുന്ന രംഗമായി അത് മാറി കഴിഞ്ഞു.

എല്ലാ പെൺകുട്ടികൾക്കും വസുധയുമായി റിലേറ്റ് ചെയ്യാൻ സാധിക്കും എന്നും താനുൾപ്പെടെ ഏതു പെണ്ണും ആ സാഹചര്യത്തിൽ വസുധ ചെയ്യുന്നതു പോലെ തന്നെ പ്രതികരിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും ആൻ പറയുന്നു. അത് അവളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നം ആണെന്നും ആൻ ചൂണ്ടി കാണിക്കുന്നു. അഭിനയത്തോടൊപ്പം തന്നെ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാനും ആഗ്രഹമുണ്ട് എന്നും ഫൊട്ടോഗ്രഫിയെപ്പറ്റി കൂടുതൽ പഠിക്കാനും ഛായാഗ്രഹണ സഹായി ആയി ജോലി ചെയ്യാനും താൽപ്പര്യം ഉണ്ടെന്നും ആൻ വെളിപ്പെടുത്തുന്നു. ഇ ഫോർ എന്റർടൈന്മെന്റ്‌സ്, എ വി എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേഹത, സി വി സാരഥി, എ വി അനൂപ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.