താര ചക്രവർത്തി മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലുസിഫെർ എന്ന ചിത്രം ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിൽ ഒന്നായി കഴിഞ്ഞു. റെക്കോർഡ് എണ്ണം സ്ക്രീനുകളിൽ കേരളത്തിൽ അൻപതാം ദിവസത്തിലേക്ക് നീങ്ങുന്ന ഈ ചിത്രം ഇതിനോടകം 130 കോടി രൂപക്ക് മേൽ ആഗോള കളക്ഷൻ നേടിക്കഴിഞ്ഞു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം രചിച്ചത് മുരളി ഗോപി ആണ്. ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന സൂചന ചിത്രത്തിന്റെ റിലീസ് സമയം തൊട്ടു സോഷ്യൽ മീഡിയയിൽ സജീവമാണ്. പൃഥ്വിരാജ്, മുരളി ഗോപി എന്നിവർ ആ വാർത്ത നിഷേധിച്ചതും ഇല്ല. ഇപ്പോഴിതാ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന സൂചന നൽകുന്ന ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തു വന്നിരിക്കുകയാണ് മുരളി ഗോപി.
കാത്തിരിപ്പ് ഇനി അധികം നീളില്ല എന്ന അർഥത്തിൽ ഉള്ള ഇംഗ്ളീഷ് വാചകം ആണ് മുരളി ഗോപിയുടെ ഫേസ്ബുക്ക് സ്റ്റാറ്റസ്. അതിൽ തന്നെ ലുസിഫെർ എന്നു സൂചിപ്പിക്കുന്ന “L” എന്ന ഇംഗ്ലീഷ് അക്ഷരം എടുത്തു കാണിച്ചിട്ടുമുണ്ട്. ലുസിഫെറിന്റെ ഗംഭീര ക്ലൈമാക്സ് കണ്ടപ്പോൾ മുതൽ ഓരോ മോഹൻലാൽ ആരാധകരും സിനിമാ പ്രേമിയും ആഗ്രഹിക്കുന്നതാണ് ഇതിനു ഒരു രണ്ടാം ഭാഗം. ഏതായാലും ഈ പ്രോജക്ട് അധികം വൈകാതെ തന്നെ ഒഫീഷ്യൽ ആയി പ്രഖ്യാപിക്കും എന്നാണ് മുരളി ഗോപിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. മോഹൻലാലിന് ഒപ്പം മഞ്ജു വാര്യർ, വിവേക് ഒബ്രോയ്, ഇന്ദ്രജിത്ത് സുകുമാരൻ, ടോവിനോ തോമസ് എന്നിവരും അതിഥി വേഷത്തിൽ പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.