ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ ആണ് ഭരത് ഗോപിയുടെ മകനും ഇന്ന് മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള രചയിതാവും മികച്ച നടനുമായ മുരളി ഗോപി അരങ്ങേറ്റം കുറിച്ചത്. 2004 ഡിസംബറിൽ റിലീസ് ചെയ്ത ആ ചിത്രം ഇറങ്ങിയിട്ട് ഇന്നേക്ക് പതിനഞ്ചു വർഷം തികയുമ്പോൾ മുരളി ഗോപി തന്റെ ആദ്യ ഷോട്ട് ഓർത്തെടുക്കുകയാണ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആണ് അദ്ദേഹം ആ ഓർമ്മകൾ പങ്കു വെക്കുന്നത്.
മുരളി ഗോപിയുടെ വാക്കുകൾ ഇങ്ങനെ, എന്റെ ആദ്യ ചലച്ചിത്രം തിയേറ്ററുകളിൽ എത്തിയിട്ട് 15 വർഷം തികയുന്ന ഈ വേളയിൽ, തിരിഞ്ഞു നോക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് ഈ ഷോട്ടാണ്. “രസികന്റെ” ലൊക്കേഷൻ. കൊച്ചിയിലെ രവിപുരത്തെ ഒരു കോളനി. മേഘാവൃതമായ പകൽ. ഗ്രൗണ്ട് ലെവലിൽ രാജീവ് രവി ഫ്രെയിം വെച്ചു. ലാൽ ജോസ് പറഞ്ഞു. “വലത് കാൽ വച്ച് കയറിക്കോ. നടന്നോ.” ഞാൻ കയറി. നടന്നു. നാളിതുവരെ, എന്റെ സിനിമാപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചവർക്ക് നന്ദി. നിരുത്സാഹികൾക്കും നന്ദി. പുകഴ്ത്തിയവർക്കും ഇകഴ്ത്തിയവർക്കും നന്ദി. സ്നേഹിച്ചവർക്കും വെറുത്തവർക്കും നന്ദി. കടന്ന് വന്ന വഴികളിൽ, വെളിച്ചവും ഊർജ്ജവും നൽകിയ നിങ്ങളേവരുടെയും മുന്നിൽ എന്റെ വന്നതും വരാനിരിക്കുന്നതുമായ എല്ലാ ശ്രമങ്ങളും സമർപ്പിച്ചുകൊണ്ട് യാനം തുടരട്ടെ.
രസികന് ശേഷം ഏകദേശം ഇരുപതിന് മുകളിൽ ചിത്രങ്ങളിൽ അഭിനയിച്ച മുരളി ഗോപി ഈ അടുത്ത കാലത്തു, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാര സംഭവം, ലൂസിഫർ എന്ന ചിത്രങ്ങൾ രചിക്കുകയും ചെയ്തു. അതിൽ മോഹൻലാൽ നായകനായ ലൂസിഫർ മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രവുമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയ എമ്പുരാൻ, പൃഥ്വിരാജ്- രതീഷ് അമ്പാട്ട് ചിത്രം എന്നിവയാണ് മുരളി ഗോപി ഇനി രചിക്കുന്ന ചിത്രങ്ങൾ.
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
This website uses cookies.