നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത മുതൽ ദിലീപിന് എതിരെ സിനിമ ലോകത്ത് നിന്നും രാഷ്ട്രീയ സാമൂഹിക രംഗത്ത് നിന്നും ഒട്ടേറെ പേർ രംഗത്ത് വന്നിരിക്കുകയാണ്. കോടതി വിധി വരുന്നതിന് മുന്നേ ദിലീപ് കുറ്റവാളിയാണ് എന്ന നിലയിലാണ് അധികപേരും സംസാരിക്കുന്നത്.
ദിലീപിനെ അനുകൂലിച്ചും ഏതാനും ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. MLA പിസി ജോർജ്, നടൻ സിദ്ദിക്ക്, മുൻ ഇന്ത്യൻ ക്രിക്കറ്റ് അംഗം ശ്രീശാന്ത് എന്നിവർക്ക് പിന്നാലെ എഴുത്തുകാരനും നടനുമായ മുരളി ഗോപിയും ദിലീപിനെ സപ്പോർട്ട് ചെയ്ത് എത്തിയിരിക്കുകയാണ്.
കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ല. കയ്യടിയുടെയും കൂക്കൂവിളിയുടെയും ഇടയിൽ, കരുണയുടെയും ക്രൂരതയുടെയും ഇടയിൽ ഒരു ഇടമുണ്ട്. പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളിൽ ആണ് നിലയുറപ്പിക്കുന്നത്. നിയമം നടക്കട്ടെ. നീതി പുലരട്ടെ. കോലാഹലം അല്ല ഉത്തരം. മുരളി ഗോപി പറയുന്നു.
ദിലീപിന്‍റെ ഷൂട്ടിങ്ങ് മുടങ്ങി നില്‍ക്കുന്ന പുതിയ ചിത്രം കമ്മാരസംഭവം എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. ദിലീപിന്‍റെ കേസില്‍ കുടുങ്ങി നില്‍ക്കുന്ന കമ്മാരസംഭവം ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.