പ്രശസ്ത സംവിധായകൻ ഒമർ ലുലു ഒരുക്കിയ നാലാമത്തെ ചിത്രമായ ധമാക്കയും സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്. വളരെ രസകരമായി ഇന്നത്തെ യുവ തലമുറയിൽ കണ്ടു വരുന്ന ഒരു പ്രശ്നത്തെ അവതരിപ്പിച്ച ഈ ചിത്രം യുവ പ്രേക്ഷകരുടെ പിന്തുണയോടെ ആണ് ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞോടുന്നത്. അരുൺ, നിക്കി ഗൽറാണി എന്നിവർ നായകനും നായികയും ആയി എത്തിയ ഈ ചിത്രത്തിൽ കയ്യടി നേടുന്നത് മുകേഷും ഉർവശിയും ആണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കിടിലൻ തമാശകളുമായി ഒരു മാസ്സ് റീ എൻട്രി തന്നെയാണ് മുകേഷ് ഈ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. മുകേഷ്- ഉർവശി ടീമിന്റെ കോമഡി ഈ ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെയാണ്. ഒരിടവേളക്ക് ശേഷം ആണ് ഇത്രയും കോമഡി ചെയ്യുന്ന ഒരു കഥാപാത്രം ആയി പ്രേക്ഷകർ മുകേഷിനെ സ്‌ക്രീനിൽ കാണുന്നതു. നായകന്റെ അച്ഛൻ ആയാണ് മുകേഷ് ഈ ചിത്രത്തിൽ എത്തുന്നത്.
ഇവർക്കൊപ്പം ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ഇന്നസെന്റ്, ഇടവേള ബാബു, സാബുമോൻ, സലിം കുമാർ, ശാലിൻ സോയ എന്നിവരും നിറഞ്ഞു നിൽക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഓ വി, കിരൺ ലാൽ എന്നിവർ ചേർന്ന് ആണ്. എം കെ നാസർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദറും ക്യാമറ ചലിപ്പിച്ചത് സിനോജ് പി അയ്യപ്പനും ആണ്. ആദ്യം മുതൽ അവസാനം വരെ താമാശയിലൂടെ ആണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്. അതിനൊപ്പം ഒരു ചെറിയ സന്ദേശം നൽകാനും ഈ ചിത്രം ശ്രമിക്കുന്നുണ്ട്. ഏതായാലും തന്റെ പുതിയ ചിത്രവും സൂപ്പർ വിജയമാക്കി മുന്നേറുകയാണ് ഒമർ ലുലു എന്ന സംവിധായകൻ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.