മലയാള സിനിമയിലെ ഒരു ഹിറ്റ് ജോഡിയാണ് മോഹൻലാൽ- മുകേഷ് ടീം. ഇവർ ഒന്നിക്കുമ്പോൾ ഉള്ള കോമഡി ടൈമിംഗ് അപാരമാണെന്നു എല്ലാവർക്കുമറിയാം. പ്രിയദർശൻ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിചിരിപ്പിച്ചിട്ടുള്ള ഈ എവർഗ്രീൻ ടീം ഒരിക്കൽ കൂടി ഒന്നിക്കാൻ പോവുകയാണ്. എന്നാൽ ഇത്തവണ ഒരു ചരിത്ര സിനിമയ്ക്കു വേണ്ടിയാണു ഈ ടീം ഒന്നിക്കാൻ പോകുന്നത്. ഒരുപക്ഷെ മുകേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വേഷമായി ഈ ചിത്രത്തിലെ കഥാപാത്രം മാറുകയും ചെയ്യും. മോഹൻലാൽ- പ്രിയദർശൻ ടീം ഒരുക്കുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ സാമൂതിരി ആയാണ് മുകേഷ് എത്തുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി നൂറു കോടി രൂപ ബഡ്ജറ്റിൽ ആണ് ഈ ചിത്രം ഒരുങ്ങാൻ പോകുന്നത്.
നവംബർ പതിനഞ്ചിനു ഹൈദരാബാദിൽ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന ഈ ചിത്രത്തിന്റെ സെറ്റ് വർക്കുകൾ പ്രൊജക്റ്റ് ഡിസൈനർ ആയ സാബു സിറിളിന്റെ മേൽനോട്ടത്തിൽ നടന്നു വരികയാണ്. മോഹൻലാൽ , മുകേഷ് എന്നിവർക്കൊപ്പം മലയാളത്തിൽ നിന്ന് മഞ്ജു വാര്യർ, മധു, പ്രണവ് മോഹൻലാൽ , സിദ്ദിഖ്, രഞ്ജി പണിക്കർ, നെടുമുടി വേണു എന്നിവരും തമിഴിൽ നിന്ന് അർജുൻ, പ്രഭു തുടങ്ങിയവരും ഹിന്ദിയിൽ നിന്ന് സുനിൽ ഷെട്ടിയും ഉണ്ടാകും ഈ ചിത്രത്തിന്റെ താര നിരയിൽ. പ്രശസ്ത തെന്നിന്ത്യൻ നായികയായ കീർത്തി സുരേഷും പ്രിയദർശന്റെ മകളും തെലുങ്കിലെ നായികയുമായ കല്യാണി പ്രിയദർശനും ഈ ചിത്രത്തിൽ അഭിനയിക്കും.
തിരു കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ വി എഫ് എക്സ് വിഭാഗത്തിന് മേൽനോട്ടം വഹിക്കാൻ പോകുന്നത് പ്രിയദർശന്റെ മകൻ ആയ സിദ്ധാർഥ് ആയിരിക്കും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.