കഴിഞ്ഞ വർഷം മലയാള സിനിമയിൽ വന്ന ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ശ്യാം പുഷ്കരനാണ്. ഫഹദ് ഫാസിൽ, ഷെയിൻ നിഗം, അന്ന ബെൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി. ഒരു നെഗറ്റീവ് കഥാപാത്രമായി പ്രത്യക്ഷപ്പെട്ട ഫഹദ് ഫാസിൽ പറയുന്ന ഒരു ഡയലോഗ് വലിയ ഹിറ്റായി മാറിയിരുന്നു. ഷമ്മി ഹീറോ ആടാ ഹീറോ എന്നാണ് ഫഹദ് ഫാസിൽ അതിൽ പറയുന്നത്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ആ ഡയലോഗ് പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ഇന്നത്തെ കളിയിൽ അവസാന ഓവർ എറിഞ്ഞ ഷമി ഇന്ത്യക്കു ടൈ നേടിക്കൊടുക്കുകയും പിന്നീട് രോഹിത് ശർമയുടെ മികവിൽ ഇന്ത്യ സൂപ്പർ ഓവറിൽ കളി ജയിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം മലയാളി താരം സഞ്ജു സാംസണുമൊത്തു ടേബിൾ ടെന്നീസ് കളിക്കുന്ന വേളയിലാണ് ഷമി ഈ ഡയലോഗ് പറയുന്നത്. കൂടെയുള്ള സഞ്ജു പറഞ്ഞു പഠിപ്പിച്ചതാണ് ആ ഡയലോഗ് എന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. കാരണം ഡയലോഗ് പറഞ്ഞതിന് ശേഷം ഷമി നേരെ ചെന്ന് കെട്ടിപ്പിടിക്കുന്നതും സഞ്ജുവിനെ ആണ്. ഏതായാലും ഇപ്പോൾ ക്രിക്കറ്റ് ആരാധകരെല്ലാം ഒരുപോലെ പറയുന്നത് ഷമി ഹീറോ ആടാ ഹീറോ എന്ന് തന്നെയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.