[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചേട്ടാ ഒരു ഫോട്ടോ എടുക്കാമോ; ആരാധകൻ പറ്റിച്ച പണി വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമൂട്

ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാളാണ് സുരാജ് വെഞ്ഞാറമ്മൂട്. ആദ്യ കാലത്തു ഹാസ്യ വേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച ഈ നടൻ പിന്നീട് ദേശീയ- സംസ്ഥാന പുരസ്കാരങ്ങളുൾപ്പെടെ നേടിയെടുക്കുകയും മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിലൊരാൾ എന്ന പദവി സ്വന്തമാക്കുകയും ചെയ്തു. ഇപ്പോൾ നായകനായും വില്ലനായും ഹാസ്യ നടനായും സ്വഭാവ നടനായുമെല്ലാം പ്രേക്ഷകരെ വ്യത്യസ്ത വേഷങ്ങളിലൂടെ വിസ്മയിപ്പിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ഒരു നടനെന്ന നിലയിലുള്ള തന്റെ റേഞ്ച് ഓരോ ചിത്രത്തിലൂടെയും പ്രേക്ഷകർക്ക് ബോധ്യമാക്കി കൊടുക്കുന്ന ഈ നടന് ഇപ്പോൾ വമ്പൻ ആരാധക വൃന്ദവുമുണ്ട് സ്വന്തമായി. അങ്ങനെ തന്റെ ആരാധകരിലൊരാൾ ചെയ്ത രസകരമായ കാര്യം വെളിപ്പെടുത്തുകയാണ് സുരാജ് വെഞ്ഞാറമൂട്.

പാലക്കാടു ഒരു ഹോട്ടലിൽ സുരാജ് താമസിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. ദിവസേന അദ്ദേഹത്തെ കാണാൻ ഒട്ടേറെ ആരാധകർ അവിടെ വരുകയും ഒപ്പം ഫോട്ടോയൊക്കെ എടുക്കുകയും ചെയ്യും. അതിലൊരാൾ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഫോട്ടോയൊക്കെ വരച്ചു റിസപ്‌ഷനിലേൽപ്പിക്കുകയും അത് അദ്ദേഹത്തിന്റെ കയ്യിൽ കൊടുക്കണമെന്ന് പറയുകയും ചെയ്യും. അദ്ദേഹത്തിന് വിരോധമില്ലെങ്കിൽ ഒന്ന് കാണാൻ അവസരം തരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യും ഈ ആരാധകൻ. അങ്ങനെ അയാൾ വരച്ച ദശമൂലം ദാമു എന്ന തന്റെ കഥാപാത്രത്തിന്റെ ഫോട്ടോകൾ സുരാജ് കാണുകയും അയാളെ കാണാനായി വിളിപ്പിക്കുകയും ചെയ്തു. കുശലാന്വേഷണങ്ങൾക്കു ശേഷം അയാൾ സുരാജിനോട് ഒരു ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചു. സെല്ഫിയെടുക്കാനാവും എന്ന് കരുതിയൊരുങ്ങിയ സുരാജിനോട് അയാൾ പറഞ്ഞത് ഏറെ രസകരമായ കാര്യമാണ്. അയാൾക്ക്‌ സുരാജിനൊപ്പം നിന്ന് ഫോട്ടോ എടുക്കണ്ട, അയാളുടെ ഒരു ഫോട്ടോ സുരാജ് എടുത്തു കൊടുത്താൽ മതിയത്രെ. ഈ ഫോട്ടോ എടുത്തത് സുരാജ് വെഞ്ഞാറമൂടാണ് എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ ഇടുക എന്നതാണ് പുള്ളിയുടെ ആഗ്രഹം. ഏതായാലും ആരാധകൻ തന്ന രസകരമായ പണി താനേറെ ആസ്വദിച്ചുവെന്നാണ് സുരാജ് പറയുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.