ഒരു കൂട്ടം ബാലതാരങ്ങൾ പ്രധാന കഥാപാത്രങ്ങൾ ചെയ്ത മലയാള ചിത്രമായ പ്യാലി ഇന്ന് മുതൽ കേരളത്തിലെ സ്‌ക്രീനുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസിന്റെയും അന്തരിച്ചു പോയ നടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സിന്റെയും ബാനറിൽ, ദുൽഖർ സൽമാനും സോഫിയ വർഗീസും ചേർന്ന് നിർമ്മിച്ച പ്യാലിക്കു ഗംഭീര പ്രേക്ഷക പ്രതികരണമാണ് കൊച്ചിയിൽ വെച്ച് നടന്ന പ്രീവ്യൂ ഷോ കഴിഞ്ഞപ്പോൾ ലഭിച്ചത്. കുട്ടികളേയും കുടുംബ പ്രേക്ഷകരേയും ഏറെ ആകർഷിക്കുന്ന ഒരു ചിത്രമാണിതെന്നും, അവർ തീർച്ചയായും കാണേണ്ട ചിത്രമാണിതെന്നും പ്യാലി കണ്ടവർ അഭിപ്രായപ്പെട്ടു. ബാലതാരം ബാർബി ടൈറ്റിൽ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രം, കഴിഞ്ഞ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള അവാർഡുകൾ കരസ്ഥമാക്കിയ മലയാള സിനിമ കൂടിയാണ്.
ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം, രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്നത് നവാഗതരായ ബബിതയും റിനുവുമാണ്. തെരുവിലെ സഹോദര സ്‌നേഹത്തിന്റെ കഥ പറയുന്ന ഒരു ചിത്രമാണ് പ്യാലി. പ്രശാന്ത് പിള്ളൈ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് ജിജു സണ്ണിയും എഡിറ്റ് ചെയ്തത് ദീപു ജോസഫുമാണ്. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ, കാരക്ടർ പോസ്റ്ററുകൾ, ടീസർ, ട്രൈലെർ, ടൈറ്റിൽ സോങ്, അനിമേഷൻ വീഡിയോ സോങ് എന്നിവയെല്ലാം വലിയ രീതിയിലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.