ഒടിയൻ എന്ന തന്റെ ആദ്യ ചിത്രം സമ്മിശ്ര പ്രതികരണം നേടിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് സംവിധായകൻ വി എ ശ്രീകുമാർ മേനോൻ, രണ്ടാമൂഴം എന്ന ബ്രഹ്മാണ്ഡ ചിത്രം താൻ തന്നെ ഒരുക്കുമെന്നും അടുത്ത വർഷം ജൂലൈ മാസത്തിൽ രണ്ടാമൂഴം ഷൂട്ടിംഗ് ആരംഭിക്കുമെന്നും പറഞ്ഞത്. എന്നാൽ തിരക്കഥ തനിക്കു തിരിച്ചു വേണം എന്നാവശ്യപ്പെട്ടു എം ടി കൊടുത്ത കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലുമാണ്. എം ടിയുമായി ഉള്ളത് ഒരു തെറ്റിദ്ധാരണ മാത്രം ആണ് എന്നും ആ പ്രശ്നങ്ങൾ ഉടനെ തീരുമെന്നും ശ്രീകുമാർ മേനോൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ അതിനെതിരെ എം ടിയുടെ മകൾ അശ്വതി ഫേസ്ബുക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ്.
ശ്രീകുമാർ മേനോന് നൽകിയ തിരക്കഥ തിരികെ മേടിക്കാൻ ആണ് കേസ് കൊടുത്ത് എന്നും അത് തിരികെ ലഭിച്ചതിനു ശേഷം രണ്ടാമൂഴം ആര് സിനിമയാക്കും എന്ന് എം ടി തീരുമാനിക്കും എന്നും അശ്വതി പറയുന്നു. കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ രണ്ടാമൂഴത്തെ കുറിച്ച് കൂടുതൽ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് ശെരിയല്ല എന്നും അശ്വതി പറയുന്നു. ഈ തിരക്കഥ സിനിമയാക്കുക എന്നത് അച്ഛന്റെ സ്വപ്നം ആണെന്നും അത് ആര് എപ്പോൾ സിനിമയാക്കും എന്ന് എം ടി തന്നെ നേരിട്ട് എല്ലാവരേയും അറിയിക്കും എന്നാണ് അശ്വതി നായർ പറയുന്നത്. ആയിരം കോടി ബഡ്ജറ്റിൽ മോഹൻലാലിനെ നായകനാക്കി ബി ആർ ഷെട്ടി ആണ് രണ്ടാമൂഴം നിർമ്മിക്കാൻ ഇരുന്നത്. പല ഭാഷകളിൽ ആയി റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ ചിത്രം രണ്ടു വർഷത്തിനുള്ളിൽ റിലീസ് ചെയ്യാൻ ആയിരുന്നു പ്ലാൻ. ഏതായാലും കോടതി വിധി വന്നതിനു ശേഷം മാത്രമേ രണ്ടാമൂഴത്തിന്റെ കാര്യത്തിൽ ഒരു വ്യക്തത വരൂ എന്നുറപ്പായി കഴിഞ്ഞു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.