[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വീണ്ടും മരണ മാസ്സ് റിപ്ലേയുമായി ഉണ്ണി മുകുന്ദൻ; പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ..!

സോഷ്യൽ മീഡിയയിൽ മരണ മാസ്സ് മറുപടികൾ നൽകുന്നതിൽ മുൻപന്തിയിൽ ആണ് ഉണ്ണി മുകുന്ദൻ എന്ന യുവ താരം. പല തവണ ഉണ്ണി മുകുന്ദൻ പലർക്കായി നൽകിയ കിടിലൻ മറുപടികൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. മലയാളത്തിന്റെ മസിൽ അളിയൻ എന്നാണ് ശരീരം സൂക്ഷിക്കുന്ന ഉണ്ണി മുകുന്ദന്റെ ആരാധകർ വിളിക്കുന്നത് തന്നെ. ഇപ്പോഴിതാ തന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കമന്റ്  ചെയ്ത ഒരാൾക്ക് ഗംഭീര മറുപടിയാണ് ഉണ്ണി മുകുന്ദൻ കൊടുത്ത്. ആ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. തമാശ പോലെ ഒരാൾ ചോദിച്ചതിന് തമാശ പോലെ തന്നെയാണ് ഉണ്ണി മുകുന്ദൻ മറുപടിയും കൊടുത്തിരിക്കുന്നത്.


ഉണ്ണി മുകുന്ദൻ തന്റെ മസിലുകൾ നിറഞ്ഞ ശരീരം കാണിച്ചു കൊണ്ട് ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഇട്ടിരുന്നു. അതിന്റെ താഴെ ഒരാൾ കമന്റ് ഇട്ടതു , “മസിൽ മാൻ തകർത്ത ദാമ്പത്യം താൻ കേട്ടിട്ടുണ്ടോ ” എന്നാണ്. അതിനു മറുപടിയായി “മസിൽ മാൻ ഇടിച്ചു ഒടിച്ച മൂക്കിന്റെ പാലം താൻ കണ്ടിട്ടുണ്ടോ” എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മരണ മാസ്സ് കമന്റ് . ഏതായാലും ഉണ്ണി മുകുന്ദന്റെ ആരാധകരും അദ്ദേഹത്തെ ഇൻസ്റാഗ്രാമിലും സോഷ്യൽ മീഡിയയിലും പിന്തുടരുന്നവരും ആ മറുപടി വൈറൽ ആക്കി കഴിഞ്ഞു. ട്രോളന്മാരും കട്ട സപ്പോർട്ടുമായി ഉണ്ണി മുകുന്ദന് ഒപ്പം ഉണ്ട്. കൈ നിറയെ ചിത്രങ്ങളുമായി ഏറെ തിരക്കിലാണ് ഉണ്ണി മുകുന്ദൻ  ഇപ്പോൾ. ഈ വർഷം തന്നെ ഏതാനും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ഭാഗം ആവാൻ ഈ നടന് സാധിച്ചിട്ടുണ്ട്. മലയാളത്തിന്റെ യുവ താരനിരയുടെ മുൻനിരയിൽ തന്നെ സ്ഥാനമുള്ള നടനാണ് ഉണ്ണി മുകുന്ദൻ. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.