മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ മികച്ച വേഷങ്ങൾ നൽകിയിട്ടുള്ള രചയിതാവ് ആണ് എം ടി വാസുദേവൻ നായർ. അദ്ദേഹം രചിച്ച ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുള്ള മമ്മൂട്ടി എം ടി വാസുദേവൻ നായരുമായി വളരെ അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. ആ സ്നേഹം കഴിഞ്ഞ ദിവസം മമ്മൂട്ടിക്ക് പി വി സാമി മെമ്മോറിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് നല്‍കുന്നതിനിടെ എം ടി പ്രകടിപ്പിക്കുകയും ചെയ്തു. മമ്മൂട്ടിക്ക് അവാര്‍ഡ് നല്‍കാന്‍ തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും മമ്മൂട്ടിയോട് സ്നേഹവും ആരാധനയുമാണെന്നും എം ടി വാസുദേവൻ നായർ പറഞ്ഞു. എം ടി തനിക്കു ഗുരു തുല്യൻ ആണെന്നാണ് മമ്മൂട്ടി പറഞ്ഞത്. പ്രസംഗത്തിന് ശേഷം ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്തു.
മമ്മൂട്ടി തന്റെ സുഹൃത്തും സഹോദരനും ജീവിതത്തിന്റെ ഭാഗവുമാണെന്ന് പറഞ്ഞ എം ടി മറ്റു ഭാഷകള്‍ക്ക് കടം കൊടുത്താലും തിരിച്ചുവാങ്ങി മലയാളം എന്നും സൂക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടി എന്നും തന്റെ പ്രസംഗത്തിൽ പറഞ്ഞു. സിനിമക്ക് അപ്പുറത്തേക്ക് തനിക്ക് ഒരു പ്രവര്‍ത്തന മേഖലയില്ല എന്നും സിനിമയാണ് തന്റെ മേഖല എന്നും മമ്മൂട്ടി പറയുന്നു. മറ്റെല്ലാം ആഗ്രഹങ്ങളാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക സേവനത്തിനാണ് ഈ അവാര്‍ഡെന്ന് എല്ലാവരും ഓര്‍മ്മപ്പെടുത്തുന്നുണ്ട് എന്നത് കൊണ്ട് തന്നെ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുമെന്നും മമ്മൂട്ടി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ബഹുമാനപെട്ട ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്ത ഈ പുരസ്‍കാര ദാന ചടങ്ങിൽ എംപി വീരേന്ദ്രകുമാര്‍, സംവിധായകന്‍ സന്ത്യന്‍ അന്തിക്കാട്, സിപി ജോണ്‍, ജോസഫ് സി മാത്യു എന്നീ പ്രമുഖ വ്യക്തികളും ഭാഗമായി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.