മലയാളത്തിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് എം ആർ ഗോപകുമാർ. മമ്മൂട്ടിക്കൊപ്പം വിധേയൻ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിൽ നടത്തിയ പ്രകടനം ഈ നടന് വമ്പൻ ശ്രദ്ധയാണ് നേടിക്കൊടുത്തത്. ഒട്ടേറെ മലയാള ചിത്രങ്ങളിൽ സ്വഭാവ നടനായി തിളങ്ങിയ എം ആർ ഗോപകുമാർ സീരിയൽ രംഗത്തും സജീവമായ നടനാണ്. ഇപ്പോഴിതാ മോഹൻലാൽ എന്ന മലയാളത്തിന്റെ നടന വിസ്മയത്തെ ആദ്യമായി നായക വേഷത്തിൽ കണ്ടപ്പോൾ തനിക്കു തോന്നിയത് എന്തെന്നും പിന്നീട് മനസ്സിലായ കാര്യവും വെളിപ്പെടുത്തുകയാണ് എം ആർ ഗോപകുമാർ. ആദ്യമായി മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തെക്കുറിച്ച് തനിക്ക് വലിയ പ്രതീക്ഷകളൊന്നുമുണ്ടായിരുന്നില്ല എന്നാണ് എം ആർ ഗോപകുമാർ പറയുന്നത്. ഇയാളെയൊക്കെ ആരെങ്കിലും നായകനാക്കുവോ എന്നായിരുന്നു തനിക്കു ആദ്യം തോന്നിയത് എന്ന് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
സങ്കല്‍പ്പത്തിലെ നായകനായി മമ്മൂക്ക നില്‍ക്കുന്ന സമയത്താണ് മോഹൻലാൽ നായകനായി കടന്നു വന്നതെന്നും ആ സമയത്തു തോന്നിയ ഒരു ചിന്ത മാത്രമായിരുന്നു അതെന്നും ഗോപകുമാർ വിശദീകരിക്കുന്നു. അങ്ങനെ അപ്പോൾ തോന്നി എങ്കിലും മോഹൻലാൽ എന്ന മഹാനടൻ ആധികാരികമായി മനുഷ്യന്റെ ഹൃദയത്തിലേക്ക് ചാടിക്കയറുകയായിരുന്നു എന്നും മോഹൻലാലും മമ്മൂട്ടിയും ഒക്കെ ജീനിയസ് ആയ നടൻമാർ ആണെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടാണ് രണ്ടുപേര്‍ക്കും ഇത്രയും കാലം സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുന്നതെന്നും ഗോപകുമാർ കൂട്ടിച്ചേർത്തു. നാടകരംഗത്ത് നിന്ന് സീരിയലിലേക്കും അവിടുന്ന് സിനിമയിലേക്കും എത്തിയ ഗോപകുമാർ അടൂർ ഗോപാലകൃഷ്ണൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യങ്ങളിൽ ഒന്നായിരുന്നു. അഭിനയത്തിന് രണ്ടു കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളും അഞ്ചു കേരളാ സംസ്ഥാന ടെലിവിഷൻ അവാർഡുകളും നേടിയ നടനാണ് എം ആർ ഗോപകുമാർ.
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്' എന്ന ചിത്രത്തിന്റയെ ഗ്ലിമ്പ്സ് വീഡിയോ…
വമ്പൻ ബഡ്ജറ്റിൽ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പനിലൂടെ ബോളിവുഡ് താരം കബീർ ദുഹാൻ സിങ്…
പ്രേക്ഷക - നിരൂപക പ്രശംസ ഏറെ നേടി ആസിഫ് അലി ചിത്രം "രേഖാചിത്രം " തിയേറ്ററുകൾ പ്രദർശന വിജയം നേടുകയാണ്.…
ആഗ്രഹിച്ചത് പുതുവർഷ സമ്മാനമായി കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അഭിനന്ദ്. കണ്ണൂർ ഇരിക്കൂർ സ്വദേശി ചാറിയാടി ലക്ഷ്മണന്റെ മകൻ അഭിനന്ദ് ശ്രവണ വൈകല്യം…
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനങ്ങൾ തിയേറ്ററിൽ…
This website uses cookies.