[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാലിക്കിലെ ആ രംഗം ശരിയായത് 28 ടേക്ക് എടുത്തതിനു ശേഷം; അതിനു കാരണം വെളിപ്പെടുത്തി നായികാ താരം..!

മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രം ഇപ്പോൾ പ്രേക്ഷകരുടെ അഭിനന്ദനവും അതോടൊപ്പം വിമർശനവും നേടി മുന്നേറുകയാണ്. ആമസോൺ പ്രൈം റിലീസ് ആയി എത്തിയ ഈ ചിത്രം അതിലെ പ്രമേയം അവതരിപ്പിച്ച രീതിയുടെ പേരിലാണ് വിമർശനങ്ങൾ നേരിടുന്നത്. എന്നാൽ ചിത്രത്തിലെ അഭിനേതാക്കൾ അവരുടെ മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുന്നുമുണ്ട്. നായകനായ സുലൈമാൻ ആയി അഭിനയിച്ച ഫഹദ് ഫാസിൽ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, ജോജു ജോർജ് എന്നിവർ അഭിനന്ദനം ഏറ്റു വാങ്ങുമ്പോൾ അവർക്കൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയത് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തിന് ജീവൻ നൽകിയ പാര്‍വതി ആര്‍. കൃഷ്ണ ആണ്. മാലികില്‍ ജയിലിലെ ഡോക്ടറായി ആണ് പാർവതി അഭിനയിച്ചത്. മാലിക് ചിത്രീകരിച്ചപ്പോൾ താൻ കണ്ട ചില കാര്യങ്ങൾ ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് പാർവതി.

ചിത്രത്തിലെ നിര്‍ണായക സീനായ ക്ലൈമാക്‌സ് രംഗം ആയിരുന്നു താൻ ആദ്യം അഭിനയിച്ചത് എന്നും ആ സീൻ ഒന്നോ രണ്ടോ ടേക്കിൽ തന്നെ ഓകെ ആയി എന്നും പാർവതി പറയുന്നു. പക്ഷെ ചിത്രത്തിലെ മറ്റൊരു രംഗം 28 ടേക്കുകൾ എടുത്തിട്ടാണ് ശരിയായത് എന്നും മഹേഷ് നാരായണൻ ഒരു പെര്‍ഫക്ഷനിസ്റ്റ് ആയതു കൊണ്ട് തന്നെ സംവിധായകന്റെയും എഡിറ്ററുടെയും കാഴ്ചപ്പാടിലാണ് അദ്ദേഹം ചിത്രം ഷൂട്ട് ചെയ്യുന്നത് എന്നും പാർവതി വിശദീകരിക്കുന്നു. ഒരു ശ്വാസത്തിന്റെ പേരിലാണ് ആ ഷോട്ട് 28 തവണ എടുക്കേണ്ടി വന്നത് എന്ന് പാർവതി പറയുന്നു. ഷൂട്ടിംഗ് സെറ്റില്‍ അത്രയ്ക്ക് ചിരിയും കളിയും ഒന്നുമില്ലായിരുന്നുവെന്നും എല്ലാവരും കഥാപാത്രമായി ആണ് സെറ്റിൽ കൂടുതൽ സമയവും ചിലവഴിച്ചതെന്നും പാർവതി കൂട്ടിച്ചേർക്കുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.