ഇപ്പോൾ ലോകം മുഴുവൻ ശ്രദ്ധ നേടിയെടുത്ത സൂപ്പർ ഹിറ്റ് വെബ് സീരീസാണ് സ്പാനിഷ് വെബ് സീരിസായ ലാ കാസ ഡി പാപ്പേൽ. ഈ വെബ് സീരിസ് മണി ഹെയ്‌സ്റ്റ് എന്ന പേരിൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്ഫ്ലിക്സിലൂടെ നാല് സീസണുകളായി പുറത്തു വരികയും എല്ലായിടത്തും വമ്പൻ സ്വീകരണം നേടിയെടുക്കുകയും ചെയ്തു. കേരളത്തിലും വമ്പൻ ജനപ്രീതി നേടിയെടുത്ത ഈ വെബ് സീരിസിന്റെ അഞ്ചാം സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ വെബ് സീരീസുകൾ ഇഷ്ടപെടുന്ന പ്രേക്ഷകർ. അതിനിടയിൽ ഈ വെബ് സീരിസിലെ കഥാപാത്രങ്ങൾ നമ്മുക്ക് പരിചിതരായ നടൻമാർ ആയിരുന്നെങ്കിൽ എന്ന ചിന്തയിൽ നിന്ന് ഇതിലെ കഥാപാത്രങ്ങളുടെ ഗെറ്റപ്പിൽ ഉള്ള നമ്മുടെ പല നടന്മാരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മണി ഹെയ്‌സ്‌റ്റിലെ കേന്ദ്ര കഥാപാത്രമായ പ്രൊഫസ്സർ തന്നെയാണ് ഏറ്റവും ജനപ്രീതിയാർജിച്ച കഥാപാത്രവും. അൽവാരോ മോർട്ടെ എന്ന നടൻ അഭിനയിച്ച ഈ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള പല മലയാള, തമിഴ് നടന്മാരുടെയും ചിത്രങ്ങൾ തപ്പിയെടുത്തു ട്രോളന്മാർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി.
എന്നാൽ ഈ വെബ് സീരിസിന്റെ സംവിധായകനായ അലക്സ് റോഡ്രിഗോയുമായി കഴിഞ്ഞ ദിവസം ബിഹൈൻഡ് വുഡ്‌സ് നടത്തിയ ഓൺലൈൻ വീഡിയോ ചാറ്റിൽ അവതാരകൻ ആറു താരങ്ങളുടെ ചിത്രം റോഡ്രിഗോയെ കാണിച്ചിട്ട് അവരിൽ ആരെയാവും ലുക്ക് വെച്ച് പ്രൊഫസറായി തിരഞ്ഞെടുക്കുക എന്ന് ചോദിച്ചിരുന്നു. അതിനു മറുപടിയായി അദ്ദേഹം തിരഞ്ഞെടുത്തത് ദളപതി വിജയ്‌യുടെ ചിത്രമായിരുന്നു. പ്രൊഫസറുടെ ലുക്കിൽ ഉള്ള വിജയ്‌യുടെ ചിത്രം തിരഞ്ഞെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞതും ലുക്കിലുള്ള സാമ്യമാണ്. വിജയ് കൂടാതെ അജിത്, മഹേഷ് ബാബു, സൂര്യ, ഷാരൂഖ് ഖാൻ, രൺവീർ സിങ് എന്നിവരുടേയും ചിത്രങ്ങൾ അവതാരകൻ അലക്സ് റോഡ്രിഗോയെ കാണിച്ച കൂട്ടത്തിൽ ഉണ്ടായിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.