മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെയുള്ള വമ്പൻ താരങ്ങൾ മലയാള സിനിമയുടെ ബോക്സോഫിസ് വാഴുന്ന സമയത്താണ് മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇതേദിവസം യുവാക്കളുടെ ചിത്രമായ പ്രേമം മലയാള സിനിമയിൽ പ്രകമ്പനം തീർത്തത്. ടീസറോ ട്രൈലറോ ഒന്നും പുറത്തിറക്കാതെയായിരുന്നു ചിത്രം എത്തിയത്. ചിത്രത്തിന്റെതായി അന്നാദ്യം പുറത്തിറങ്ങിയ ഗാനത്തോടെ ചിത്രത്തിലെ നായികയായ അനുപമ പരമേശ്വരൻ ശ്രദ്ധിക്കപ്പെട്ടു. ഒരൊറ്റ ഗാനത്തിലൂടെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ അന്ന് അനുപമയ്ക്കായി. ആദ്യ ദിനം മുതൽ ചിത്രത്തിന് യുവാക്കളുടെ വലിയ വരവേൽപ്പായിരുന്നു ലഭിച്ചത്. യുവാക്കൾക്ക് ആഘോഷമാക്കാനുള്ള രംഗങ്ങൾ കൊണ്ട് നിറഞ്ഞ ചിത്രം പിന്നീട് തീയേറ്ററുകളിൽ പ്രേക്ഷകർ കൊണ്ടാടുന്ന കാഴ്ചയാണ് കണ്ടത്.
ആദ്യ ദിവസത്തിന് ശേഷം പിന്നീട് ചിത്രം നടത്തിയത് മലയാള സിനിമയെ ഞെട്ടിക്കുന്ന കുതിപ്പായിരുന്നു. പത്തും ഇരുപതും കോടി കളക്ഷനുകൾ ദിവസങ്ങൾക്കുള്ളിൽ നിഷ്പ്രഭമാക്കി ചിത്രം കുതിച്ചു. ചിത്രത്തിന്റെ വ്യാജൻ ഉൾപ്പടെ പുറത്ത് വന്നിട്ടും അതൊന്നും വകവെക്കാതെ കുതിപ്പ് തുടർന്ന ചിത്രം 60 കോടിയോളം രൂപയാണ് തീയേറ്ററിൽ നിന്നും സ്വന്തമാക്കിയത്. മലയാളികൾക്ക് ഇന്നേവരെ കാണാത്ത ഏറെ പുതുമയുണർത്തുന്ന അൽഫോൻസ് പുത്രന്റെ അവതരണ ശൈലി തന്നെയായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിലൂടെ നിവിൻ പൊളി എന്ന നായകൻറെ കരിയർ ഗ്രാഫ് ഉയർന്നു. സായി പല്ലവിയും മഡോണയും ഉൾപ്പടെയുള്ള ചിത്രത്തിലെ താരങ്ങൾ ചിത്രത്തിലൂടെ സൂപ്പർ താരങ്ങളായി മാറി. ചിത്രം തമിഴ് നാട്ടിൽ മാത്രം ഇരുന്നൂറോളം ദിവസമാണ് പ്രദർശിപ്പിച്ചത്. മലയാള സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ വിജയമാണ് പ്രേമം അന്നവിടെ ഉണ്ടാക്കിയത്. ചിത്രം പുറത്തിറങ്ങി മൂന്ന് വർഷങ്ങൾക്കിപ്പുറം പിന്നീട് യുവാക്കൾ ഇതുപോലെ ആഘോഷിച്ച മറ്റൊരു ക്യാംപസ് ചിത്രം ഉണ്ടോ എന്ന് തന്നെ സംശയമാണ്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.