വിക്രത്തിന്റെ വലിയ തിരിച്ചുവരവ് കാത്തിരിക്കുന്ന ആരാധകർ ഏറെ പ്രതീക്ഷയോടുകൂടി നോക്കിക്കാണുന്ന ചിത്രമാണ് സാമി സ്‌ക്വയർ. സിംഗം ഉൾപ്പെടെയുള്ള സൂപ്പർ ഹിറ്റ് തട്ടുപൊളിപ്പൻ ചിത്രങ്ങളുടെ സംവിധായകനായ ഹരി ഒരുക്കുന്ന ചിത്രം 2003ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായ സാമിയുടെ രണ്ടാം ഭാഗമാണ്. 15 വർഷങ്ങൾക്ക് ശേഷം സാമി തിരിച്ചെത്തുമ്പോൾ ആദ്യ ഭാഗത്തിലും കൂടുതൽ മാസ്സ് ആക്ഷൻ രംഗങ്ങൾക്ക് നൽകി ഇരട്ടി തിളക്കം നൽകാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്. തൃഷയോടൊപ്പം മലയാളി താരമായ കീർത്തി സുരേഷും ചിത്രത്തിൽ നായികയായി എത്തുന്നു. ഇവരെ കൂടാതെ പ്രഭു, ബോബി സിംഹ, ഐശ്വര്യ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മോഷൻ പോസ്റ്റർ ചുരുങ്ങിയ സമയം കൊണ്ടു തന്നെ വലിയ തരംഗമായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നടപടികൾ പുരോഗമിക്കെയാണ് അപ്രതീക്ഷിതമായി ആരാധകരെ ഞെട്ടിച്ച് ഷൂട്ടിങ്ങിനായി വിക്രം തിരുവനന്തപുരത്ത് എത്തിയത്.
ഇന്നലെയായിരുന്നു വിക്രം സംഘവും ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. വിക്രത്തിനെ അപ്രതീക്ഷിതമായി കണ്ട് ആരാധകർ ഒന്ന് അമ്പരന്നെങ്കിലും ചിത്രീകരണത്തിനാണ് എത്തിയതെന്ന് അറിഞ്ഞതോടെ ആരാധകർ ചിത്രീകരണത്തിനായി വഴിയൊരുക്കി നൽകി. കോവളം ഹൈവേയിലും പിന്നീട് ചിത്രത്തിന്റെ മറ്റ് ഷൂട്ടിങ് നടപടികൾ നടന്നു. ബോബി സിൻഹയും വിക്രത്തിനോടൊപ്പം ഷൂട്ടിങ്ങിനായി എത്തിയിരുന്നു. ഷൂട്ടിങ്ങിനു ശേഷം സംഘം തിരുനെൽവേലിയിലേക്ക് തിരിച്ചു. ഇനിയും ഷൂട്ടിംഗ് നടപടികൾ ബാക്കിയുണ്ടെന്ന് അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് അറിയിച്ചു. റിലീസ് പൂർത്തിയാക്കി ചിത്രം ഒക്ടോബറിൽ തീയറ്ററുകളിലേക്ക് എത്തും.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.