കോവിഡ് പ്രതിസന്ധിയിൽ പെട്ട് മലയാള സിനിമ പകച്ചു നിൽക്കുമ്പോൾ കൂടുതൽ മലയാള ചിത്രങ്ങൾ ഒടിടി റിലീസ് തേടി പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അതിൽ സൂപ്പർ താര ചിത്രങ്ങൾ മുതൽ യുവ താരങ്ങളുടെയും പുതുമുഖ താരങ്ങളുടേയും വരെ ചിത്രങ്ങൾ ഉണ്ട്. തീയേറ്ററുകൾ എന്ന് തുറക്കും എന്നറിയാത്തതും തുറന്നാൽ തന്നെ ഏറ്റവും കുറഞ്ഞ സീറ്റിങ് കപ്പാസിറ്റിയിൽ പ്രദർശനം നടത്താൻ നിര്ബന്ധിതർ ആവുമ്പോൾ മുടക്കു മുതൽ തിരിച്ചു പിടിക്കാൻ ആവുമോ എന്നുള്ള പേടിയുമാണ് ഒടിടി റിലീസ് എന്ന ചിന്തയിലേക്ക് നിർമ്മാതാക്കളെ നയിക്കുന്നത്. ഏതായാലും മലയാള സിനിമക്കും വലിയ ഓഫറുകൾ ആണ് ഒടിടി ഡീൽ ആയി ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഏറ്റവും വലിയ ഒടിടി റൈറ്റ്സ് നേടിയ മലയാള ചിത്രം എന്ന ഖ്യാതി മോഹൻലാൽ നായകനായ ദൃശ്യം 2 നു ആണ്. മുപ്പതു കോടി രൂപയാണ് ആമസോൺ പ്രൈം വീഡിയോയിൽ നിന്ന് ദൃശ്യത്തിന് ലഭിച്ചത്. ലെറ്റ്സ് ഒടിടി ഗ്ലോബൽ അത് ഒഫീഷ്യൽ ആയി തന്നെ പുറത്തു വിടുകയും ചെയ്തു. ഈ ലിസ്റ്റിൽ രണ്ടാമത് നിൽക്കുന്നത് മോഹൻലാൽ തന്നെ നായകനായ മരക്കാർ എന്ന ചിത്രമാണ്. ഇരുപത്തിയേഴു കോടി രൂപയാണ് ഇതിനു ഓഫർ ചെയ്തിരിക്കുന്ന ഒടിടി റൈറ്റ്സ്. തീയറ്റർ റിലീസ് കഴിഞ്ഞു 42 ദിവസം കഴിഞ്ഞു ഒടിടി റിലീസ് ചെയ്യുമ്പോൾ ഉള്ള തുകയാണ് ഇത്. എന്നാൽ ചിത്രം റിലീസ് ചെയ്തു മൂന്നാഴ്ചക്കു ഉള്ളിൽ ഒടിടി റിലീസ് ചെയ്താൽ അറുപതു കോടിക്ക് മുകളിലും നാലാഴ്ചക്കുള്ളിൽ ആണ് ഒടിടി റിലീസ് ചെയ്യുന്നത് എങ്കിൽ നാൽപ്പതു കോടിക്ക് മുകളിലും മരക്കാരിനു ഓഫർ ഉണ്ടെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനം നേടിയിരിക്കുന്നത് ഫഹദ് ഫാസിൽ നായകനായ മാലിക് എന്ന ചിത്രമാണ് നേരിട്ട് ഒടിടി റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന് ലഭിച്ച റൈറ്റ്സ് 14 കോടിയോളം രൂപയാണ്. ജൂലൈ പതിനഞ്ചിനു ഈ ചിത്രം ആമസോൺ റിലീസ് ആയി എത്തും. ഈ ലിസ്റ്റിലെ നാലാം സ്ഥാനം മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രത്തിനാണ്. റിലീസ് ചെയ്തു അമ്പതു ദിവസത്തിന് ശേഷം ഒടിടി റിലീസ് ചെയ്ത ഈ ചിത്രത്തിന് ആമസോൺ പ്രൈം നൽകിയ തുക പതിമൂന്നര കോടി രൂപയാണ്. ഈ ലിസ്റ്റിലെ അഞ്ചാം സ്ഥാനം പൃഥ്വിരാജ് സുകുമാരൻ നായകനായി ഈ അടുത്തിടെ എത്തിയ കോൾഡ് കേസിനാണ്. ഏകദേശം പത്തു കോടി രൂപയോളം ആണ് ഇതിനു ലഭിച്ച റൈറ്റ്സ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്ന ബെൻ- സണ്ണി വെയ്ൻ ടീമിന്റെ സാറാസ് എന്ന ചിത്രം ജൂലൈ അഞ്ചിന് ഒടിടി റിലീസ് ആയി എത്തുമ്പോൾ, തീയേറ്റർ റിലീസ് ചെയ്ത ചതുർമുഖവും ജൂലൈ ഒൻപതിന് ഒടിടിയിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ഇത് കൂടാതെ മോഹൻലാൽ, പൃഥ്വിരാജ് ഉൾപ്പെടെയുള്ള മലയാളത്തിലെ വമ്പൻ താരങ്ങൾ ഒടിടിക്കു വേണ്ടി ചെറിയ ചിത്രങ്ങൾ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച മലയാളം ഫിലിം ഇന്റസ്ട്രിയിൽ, ഈ വർഷം പുറത്തിറങ്ങിയ സിനിമകളുടെ എണ്ണമെടുത്താൽ, ബോക്സ് ഓഫീസ് കളക്ഷൻ തൂത്തുവാരിയ…
അല്ലു അർജുൻ നായകനായ പുഷ്പ 2 ട്രൈലെർ രണ്ടു ദിവസം മുൻപാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസില്‍…
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ഈ വരുന്ന നവംബര്‍…
2017 മാർച്ച് 5ന് കൊച്ചിയിലെ ഗോശ്രീ പാലത്തിന് താഴെയുള്ള കായലിൽ നിന്നാണ് സിഎ വിദ്യാർത്ഥി മിഷേലിന്റെ മൃതദേഹം പോലീസിന് ലഭിക്കുന്നത്.…
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി'യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്തിറങ്ങി. 'സരിഗമ'യുടെ…
മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വർഷങ്ങൾക്ക് ശേഷം ഒരുമിപ്പിച്ച് ഒരു ചിത്രമൊരുക്കുകയാണ് പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ. മമ്മൂട്ടി…
This website uses cookies.