മലയാള സിനിമയിൽ പലപ്പോഴും കൂടുതൽ പ്രതിഫലം ലഭിക്കുന്നത് മികച്ച അഭിനയം കാഴ്ച വെക്കുന്ന നടീനടന്മാർക്കല്ല എന്നും, സൗന്ദര്യം നോക്കിയാണ് ഇവിടെ പ്രതിഫലം കൊടുക്കുന്നതെന്നും സൂപ്പർ ഹിറ്റ് സംവിധായകനായ ഒമർ ലുലു. തന്റെ ഏറ്റവും പുതിയ ചിത്രമായ നല്ല സമയത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. ഉദാഹരണ സഹിതമാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഷൈൻ ടോം ചാക്കോക്ക് ആണോ ടോവിനോ തോമസിനാണോ ഇവിടെ പ്രതിഫലം കൂടുതൽ ലഭിക്കുന്നത് എന്ന് ഒമർ ലുലു ചോദിക്കുന്നു. മികച്ച നടൻ ഷൈൻ ടോം ചാക്കോ ആണെങ്കിലും പ്രതിഫലം കൂടുതൽ ടോവിനോ തോമസാണ് വാങ്ങുന്നത്. അതുപോലെ ഒരു കുടുംബത്തിൽ നിന്ന് വരുന്ന രണ്ട് നടന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജ് സുകുമാരനും. അതിൽ ഏറ്റവും ഫ്ലെക്സിബിളായ മികച്ച നടൻ ഇന്ദ്രജിത്താണെന്നു എല്ലാവർക്കുമറിയാം.
പക്ഷെ പ്രതിഫലം കൂടുതൽ ലഭിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. ഇവിടെ സൗന്ദര്യത്തിനാണ് പ്രാധാന്യമെന്നും, അതിനു നിർമ്മാതാക്കൾ മാത്രമല്ല പ്രേക്ഷകരും കാരണക്കാരാണെന്നും ഒമർ ലുലു പറയുന്നു. തമിഴിൽ ധനുഷും രജനികാന്തും പോലെയുള്ള നടൻമാർ വമ്പൻ പ്രതിഫലം വാങ്ങുന്നത് സൗന്ദര്യത്തിന്റെ അളവുകോൽ വെച്ചല്ല എന്നും ഒമർ ലുലു കൂട്ടിച്ചേർക്കുന്നുണ്ട്. ഒരാളുടെ രൂപത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവർ ആണ് മലയാളികൾ എന്നും ഏറ്റവും കൂടുതൽ ബോഡി ഷേമിങ് നടത്തുന്നതും മലയാളികൾ ആണെന്നും ഒമർ ലുലു പറഞ്ഞു. സാക്ഷരത കൂടുതൽ ഉള്ള ആളുകൾ ആണെങ്കിൽ പോലും ഒരാളുടെ സൗന്ദര്യത്തിന്റെയും ശരീര ഘടനയുടെയും അടിസ്ഥാനത്തിൽ അവരെ നോക്കി കാണുകയും കളിയാക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ഇവിടെയുണ്ട് എന്ന് തുറന്നടിക്കുകയാണ് ഒമർ ലുലു.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.