[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പാർ‌ട്ടീന്റെ കൊടി പിടിച്ചിട്ട് ഒരു സേവ് ദ ഡേറ്റ് ഷൂട്ട് ചെയ്താലോ; ആക്ഷേപ ഹാസ്യവുമായി പടച്ചോനെ ഇങ്ങള് കാത്തോളീ വരുന്നു; പുതിയ ടീസർ ഇതാ

പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ഏറ്റവും പുതിയ മലയാള ചിത്രത്തിന്റെ പ്രീ റിലീസ് ടീസറുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. യുവതാരം ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത് ബാല സംവിധാനം ചെയ്ത ഈ ചിത്രം നാളെയാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ആക്ഷേപ ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിന്റെ പുതിയ ടീസറുകളും അതിലെ ഹരീഷ് കണാരൻ കഥാപാത്രത്തിന്റെ രസകരമായ ഡയലോഗുകളും സൂപ്പർ ഹിറ്റായി മാറുകയാണ്. ചെറുപ്പക്കാരെ പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്താൻ കമ്മ്യൂണിസ്റ്റ് മാട്രിമോണിയുണ്ടാക്കണം എന്ന വഴി പാർട്ടിക്ക് പറഞ്ഞു കൊടുക്കുന്ന ഈ കഥാപാത്രത്തിന്റെ പുതിയ ഐഡിയയാണ് പുതിയ ടീസറിൽ കാണിക്കുന്നത്. പാർ‌ട്ടീന്റെ കൊടി പിടിച്ചിട്ട് ഒരു സേവ് ദ ഡേറ്റ് ഷൂട്ട് ചെയ്താലോ എന്നാണ് വിവാഹിതനാകാൻ പോകുന്ന പാർട്ടി സഖാവിനോടുള്ള ഈ കഥാപാത്രത്തിന്റെ ചോദ്യം. ഈ ചിത്രത്തിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവയും സൂപ്പർ ഹിറ്റാണ്.

സഖാവ് ദിനേശൻ എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസി അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട്‌ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആക്ഷേപ ഹാസ്യത്തിനൊപ്പം പ്രണയത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും ഈ ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിൽ സ്ഥാനമുണ്ട്. ആൻ ശീതൾ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഗ്രേസ്‌ ആൻ്റണി, രസ്ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ്, നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ എന്നിവരും അഭിനയിച്ചിരിക്കുന്നു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

10 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.