മലയാള സിനിമയുടെ മാസ്റ്റർ ഡയറക്ടർമാരിൽ ഒരാൾ ആണ് ജോഷി. ശശികുമാർ, ഐ വി ശശി, പ്രിയദർശൻ എന്നിവർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ് ജോഷി എന്ന ഇതിഹാസ സംവിധായകൻ. അദ്ദേഹം പുതുതായി സംവിധാനം ചെയ്ത ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്, ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ലോഞ്ച് വരുന്ന ഓഗസ്റ്റ് രണ്ടിന് നടക്കും.
മോഹൻലാൽ ലുലു മാളിൽ വെച്ചു ഈ ട്രൈലെർ ലോഞ്ച് ചെയ്യുമ്പോൾ അതേ സമയത്തു തന്നെ മെഗാ സ്റ്റാർ മമ്മൂട്ടി ഈ ട്രൈലെർ തന്റെ ഫേസ്ബുക് പേജിലൂടെ ഓൺലൈൻ റിലീസ് ചെയ്യും. കൂടെ മക്കൾസെൽവൻ വിജയ് സേതുപതി, ദിലീപ്, ജയറാം,പ്രിത്വിരാജ്, മുരളി ഗോപി, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ബിജു മേനോൻ,വിനായകൻ,സൗബിൻ, ജയസൂര്യ,വിനീത് ശ്രീനിവാസൻ ,അനൂപ് മേനോൻ, അജു വർഗീസ്,ഉണ്ണി മുകുന്ദൻ, ഇന്ദ്രജിത് സുകുമാരൻ,ആന്റണി വർഗീസ്,വിനയ് ഫോർട്ട്,സുരാജ് വെഞ്ഞാറമൂട്,മഞ്ജു വാര്യർ, മിയ, ഹണി റോസ്, നിമിഷസജയൻ, രജിഷ വിജയൻ, അപർണ ബാലമുരളി, അനുസിത്താര, ഐശ്വര്യ ലക്ഷ്മി, ആത്മീയ എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയും ഒരേ സമയത്ത് റിലീസ് ചെയ്യുന്നു.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്നാണ്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് നവാഗതനായ അഭിലാഷ് എൻ ചന്ദ്രൻ ആണ്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കിയിരിക്കുന്നത് രാജശേഖറും സുപ്രീം സുന്ദറും ആണെന്നതും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നു. വരുന്ന ഓഗസ്റ്റ് പതിനഞ്ചിനു ഈ ചിത്രം തീയേറ്ററുകളിൽ എത്തും. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയും ഇതിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ശ്യാം ശശിധരനും ആണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.