മലയാള സിനിമയിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളായ ടോവിനോ തോമസ് ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ടോവിനോ ആരാധകർക്കൊപ്പം മലയാള സിനിമാ പ്രേമികളും മലയാള സിനിമാ പ്രവർത്തകരും അദ്ദേഹത്തിന് ജന്മദിന ആശംസകൾ നേർന്നു. അതിനു പുറമെ അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ അണിയറ പ്രവർത്തകർ അദ്ദേഹത്തിന്റെ ജന്മദിന സ്പെഷ്യൽ പോസ്റ്ററുകളും റിലീസ് ചെയ്തിട്ടുണ്ട്. മനു അശോകൻ ഒരുക്കുന്ന ഉയരെ എന്ന ചിത്രത്തിന്റെയും അരുൺ ബോസ് ഒരുക്കാൻ പോകുന്ന ലുക്കാ എന്ന ചിത്രത്തിന്റെയും സ്പെഷ്യൽ പോസ്റ്ററുകൾ ആണ് ടോവിനോക്കു വേണ്ടി റിലീസ് ചെയ്തത്.
ആസിഫ് അലിയും പാർവതിയും ടോവിനോക്കു ഒപ്പം അഭിനയിക്കുന്ന ചിത്രമാണ് ഉയരെ. ആഷിക് അബു ഒരുക്കുന്ന വൈറസ് എന്ന ചിത്രത്തിലും ടോവിനോ ഇപ്പോൾ അഭിനയിക്കുന്നുണ്ട്, നിപ്പ വൈറസ് ആക്രമണത്തെ അധികരിച്ചു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കോഴിക്കോട് ജില്ലാ കളക്ടറുടെ വേഷമാണ് ടോവിനോ തോമസ് ചെയ്യുന്നത്. ഇത് കൂടാതെ കൽക്കി എന്ന ഒരു ചിത്രവും ടോവിനോ തോമസ് ചെയ്യാൻ പോവുകയാണ്. ഒരു മാസ്സ് ആക്ഷൻ ചിത്രമായാണ് കൽക്കി ഒരുക്കാൻ പോകുന്നത്. ഈ കഴിഞ്ഞ ക്രിസ്മസിന് ടോവിനോയുടെ രണ്ടു ചിത്രങ്ങൾ റിലീസ് ചെയ്യുകയും, രണ്ടും ബോക്സ് ഓഫീസിൽ വിജയം നേടുകയും ചെയ്തിരുന്നു. എന്റെ ഉമ്മാന്റെ പേര് എന്ന മലയാള ചിത്രവും മാരി 2 എന്ന തമിഴ് ചിത്രവും ആയിരുന്നു അവ. തമിഴ് ചിത്രത്തിൽ വില്ലനായി ഗംഭീര പ്രകടനം നൽകിയ ടോവിനോ എന്റെ ഉമ്മാന്റെ പേര് എന്ന മലയാള ചിത്രത്തിൽ നായകനായും കയ്യടി നേടിയ പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. വ്യത്യസ്ത ചിത്രങ്ങളുമായി ഈ വർഷവും മലയാള സിനിമയിൽ നിറഞ്ഞു നില്ക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ടോവിനോ തോമസ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.