ഒട്ടേറെ വ്യത്യസ്തമായ ചലഞ്ചുകൾ ആണ് നമ്മൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി കാണുന്നത്. ഫിറ്റ്നസ് ചലഞ്ചും ഐസ് ബക്കറ്റ് ചലഞ്ചും ബോട്ടിൽ ക്യാപ് ചലഞ്ചും തുടങ്ങി ഒട്ടേറെ ചലഞ്ചുകൾ സെലിബ്രിറ്റികളും സാധാരണക്കാരും വരെ സോഷ്യൽ മീഡിയ വഴി വലിയ വിജയമാക്കി. മലയാള സിനിമാ ലോകവും ഈ ചലഞ്ചുകളിൽ പങ്കെടുക്കുകയും ആ വെല്ലുവിളികളെ മുന്നോട്ടു കൊണ്ടു പോവുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ അത്തരമൊരു ചലഞ്ചിനു തുടക്കം കുറിച്ചിരിക്കുകയാണ് മലയാള സിനിമാ ലോകം. പ്രളയ ബാധിതരെ സഹായിക്കുന്നതിനായി ഉള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ഇടാനുള്ള ചലഞ്ച് ആണത്. പണം ഇട്ടവർ അതിന്റെ റെസീപ്റ്റ് ഫേസ്ബുക്കിലോ മറ്റു സോഷ്യൽ മീഡിയ സങ്കേതം വഴിയോ പോസ്റ്റ് ചെയ്തു കൊണ്ട് തങ്ങളുടെ സുഹൃത്തുക്കളെ പണം നിക്ഷേപ്പിക്കാൻ വെല്ലുവിളിക്കുകയാണ്.
സംഗീത സംവിധായകൻ ബിജി പാലിൽ നിന്നു വെല്ലുവിളി സ്വീകരിച്ച സംവിധായകൻ ആഷിക് അബു വെല്ലുവിളിച്ചത് ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ എന്നിവരെ ആണ്. ആഷിക് അബു, റിമ രാജൻ, ജസ്റ്റിൻ വർഗീസ്, എബി സൽവിൻ തോമസ്, ഷഹബാസ് അമൻ എന്നിവരെയാണ് ബിജിപാൽ വെല്ലുവിളിച്ചത്. ആഷിക് അബുവിൽ നിന്നു വെല്ലുവിളി സ്വീകരിച്ചു പണം നിക്ഷേപിച്ച ടോവിനോ തോമസ് ചലഞ്ച് ചെയ്തത് നീരജ് മാധവ്, ബേസിൽ ജോസഫ്, രമേഷ് പിഷാരടി, സംയുക്ത മേനോൻ, കൈലാസ് മേനോൻ എന്നിവരെയാണ്. മലയാള സിനിമാ ലോകത്തു നിന്നു രൂപപ്പെട്ട ഈ ചലഞ്ച് ഒരു വമ്പൻ തുക തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കും എന്നു തന്നെയാണ് ഏവരുടേയും പ്രതീക്ഷ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.