[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഗ്യാങ്സ്റ്ററിന്റെ പുതിയ വേർഷൻ ഒരുക്കാൻ ആഷിഖ് അബു

മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ ഒട്ടേറെ വ്യത്യസ്ത ചിത്രങ്ങളുമായി എത്തിയിട്ടുള്ള സംവിധായകനാണ് ആഷിഖ് അബു. മികച്ച ചിത്രങ്ങളും വിജയ ചിത്രങ്ങളും നൽകിയിട്ടുള്ള അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമാണ് മമ്മൂട്ടി നായകനായി 2014ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റര്‍ എന്ന സിനിമ. വലിയ ഹൈപ്പോടെ എത്തിയ ഈ ചിത്രം ബോക്‌സ് ഓഫീസിൽ നേരിട്ടത് പരാജയം ആയിരുന്നു. എന്നാല്‍ ആ പരാജയത്തിന് കാരണം തന്റെ അലസത ആയിരുന്നു എന്നും അന്ന് പകുതിയോളം ഷൂട്ട് ചെയ്തപ്പോൾ തന്നെ ചിത്രം കൈവിട്ടു പോയി എന്ന കാര്യം മനസ്സിലായിരുന്നു എന്നും ആഷിക് അബു പറയുന്നു. മമ്മൂട്ടിയെ അധോലോക നായകൻ ആയി കാണാൻ ഉള്ള ഒറ്റ ആഗ്രഹം കൊണ്ട് മാത്രം, യാതൊരു വിധ മുന്നൊരുക്കങ്ങളും കൃത്യമായി ചെയ്യാതെ ഒരുക്കിയത് കൊണ്ടാണ് ആ ചിത്രത്തിന് അങ്ങനെ ഒരു ദുർവിധി ഉണ്ടായത് എന്നും അദ്ദേഹം വിലയിരുത്തുന്നു. ഇപ്പോൾ ഈ ചിത്രത്തിന്‍റെ ഒരു പുതിയ വേർഷൻ ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആണ് താൻ എന്നാണ് ആഷിഖ് അബു ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഈ ചിത്രത്തിന്റെ പുതിയ വേര്‍ഷന്‍ ശ്യാം പുഷ്കരന്‍റെ തിരക്കഥയിലായിരിക്കും ഒരുങ്ങുകയെന്നും അതിനൊപ്പം ദിലീഷ് പോത്തന്‍ കൂടി തിരക്കഥാ രചനയിൽ വലിയ പങ്കു വഹിക്കുമെന്നും ആഷിഖ് അബു വെളിപ്പെടുത്തി. നായകനായി മമ്മൂട്ടി തന്നെ എത്തുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും പ്ലാൻ ചെയ്യുന്ന പോലെ തന്നെ എല്ലാം ശരിയായി വരികയാണെങ്കില്‍ അടുത്ത വര്‍ഷം ഷൂട്ടിങ് തുടങ്ങുമെന്നും ആഷിഖ് അബു പറയുന്നു. ചിലപ്പോൾ ഒരു പുതിയ താര നിര ആവും ചിത്രത്തിൽ അണിനിരക്കുക എന്നും സൂചന ഉണ്ട്

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

3 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.