ദളപതി വിജയ് നായകനായി അഭിനയിക്കാൻ പോകുന്ന പുതിയ ചിത്രം ഒരുക്കാൻ പോകുന്നത് സൂപ്പർ ഹിറ്റ് സംവിധായകനായ ലോകേഷ് കനകരാജാണ്. ദളപതി 67 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്ന ഡിസംബർ മുതൽ ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള ചില വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ ഭാഗമായി മലയാളി യുവനടൻ മാത്യു തോമസും എത്തുമെന്ന് പ്രശസ്ത ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളൈ റിപ്പോർട്ട് ചെയ്യുന്നു. മാത്യു തോമസിനെ ഈ ചിത്രത്തിലെ ഒരു നിർണ്ണായക വേഷം ചെയ്യാൻ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. മലയാളി താരങ്ങളെ തന്റെ ചിത്രങ്ങളിൽ എപ്പോഴും ഉൾപ്പെടുത്താറുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ഹരീഷ് പേരാടി, മാളവിക മോഹനൻ, ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, ഹാരിഷ് ഉത്തമൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഭാഗമായി തമിഴിൽ എത്തിയിട്ടുണ്ട്.
വിക്രം എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് ചെയ്യാൻ പോകുന്ന ചിത്രത്തിൽ വിജയ്‌ക്കൊപ്പം സഞ്ജയ് ദത്, ഗൗതം വാസുദേവ് മേനോൻ, തൃഷ, മിഷ്കിൻ, അർജുൻ എന്നിവരും ഉണ്ടാകുമെന്നാണ് വാർത്തകൾ വരുന്നത്. ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെ വരുമെന്നാണ് സൂചന. ഇപ്പോൾ വംശി സംവിധാനം ചെയ്യുന്ന വാരിസ് എന്ന ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങിലാണ് ദളപതി വിജയ്. തമിഴിലും തെലുങ്കിലും ഒരുക്കുന്ന ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികാ വേഷം ചെയ്യുന്നത്. ദിൽ രാജു നിർമ്മിക്കുന്ന ഈ ചിത്രം പൊങ്കൽ റിലീസായി 2023 ജനുവരിയിൽ എത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.