ചായക്കട നടത്തി ലഭിക്കുന്ന പണം കൊണ്ട് ഇരുപത്തിയഞ്ചു രാജ്യങ്ങളിൽ ചുറ്റി കറങ്ങിയ മലയാളി വൃദ്ധ ദമ്പതിമാരുടെ കഥ കുറച്ചു നാൾ മുൻപേ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. കൊച്ചിയിൽ ചായക്കട നടത്തുന്ന കെ ആർ വിജയന്റെയും ഭാര്യ മോഹനയുടെയും കഥ അങ്ങനെയാണ് ലോകമറിഞ്ഞത്. ഭാര്യ മോഹനയ്‌ക്കൊപ്പം ഈജിപ്ത്, സിങ്കപ്പൂര്‍, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം യാത്ര നടത്തിയ കെ ആര്‍ വിജയന്‍ അറിയപ്പെടുന്നതു ബാലാജി എന്ന പേരിലാണ്. ഇപ്പോൾ അവരെ തന്റെ വീട്ടിലേക്കു അതിഥികളായി ക്ഷണിച്ചിരിക്കുകയാണ് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ. അവരെ വീട്ടിലേക്കു ക്ഷണിക്കുകയും അതിനു ശേഷം അവർക്കൊപ്പം കുറെയേറെ സമയം ചിലവിടുകയും ചെയ്തു മോഹൻലാൽ. അവർക്കൊപ്പമുള്ള ചിത്രം തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കു വെക്കുകയും അവരെ കാണാൻ സാധിച്ചതിലുള്ള തന്റെ സന്തോഷം മോഹൻലാൽ ഏവരോടുമായി പങ്കു വെക്കുകയും ചെയ്തു. മോഹൻലാലിന്റെ ക്ഷണം സ്വീകരിച്ച് ഭക്ഷണപ്പൊതികളുമായാണ് അവർ തങ്ങളുടെ പ്രീയപ്പെട്ട നടനെ കാണാനായി കൊച്ചിയിലുള്ള മോഹൻലാലിന്റെ വീട്ടിലെത്തിയത്.
അതിശയിപ്പിക്കും ഈ ദമ്പതിമാര്‍ എന്നാണ് മോഹൻലാൽ അവരെ കുറിച്ച് പറയുന്നത്. വിജയനും മോഹന വിജയനും തങ്ങളുടെ പരിമിതികളെ മുഴുവന്‍ മറികടന്ന് ഇരുപത്തിയഞ്ചോളം രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുളളവരാണെന്നും, കൊച്ചി ഗാന്ധി നഗറിലെ ശ്രീ ബാലാജി എന്ന ചെറിയൊരു കോഫി ഹൗസ് നടത്തിയിട്ടാണ് അവർ ഇത് സാധിച്ചതെന്നും മോഹൻലാൽ അത്ഭുതത്തോടെയാണ് പറയുന്നത്. ഇവരെ ഇന്ന് തന്റെ വീട്ടിലേക്ക് വിളിക്കാനായതിലാണ് തനിക്കിന്നു ആനന്ദമെന്നു പറഞ്ഞ മോഹൻലാൽ ഇവർ തനിക്കു ഭക്ഷണവുമായാണ് എത്തിയിരിക്കുന്നതെന്നും പറയുന്നു. എല്ലാവർക്കും വലിയ പ്രചോദനമാണ് ഈ ദമ്പതിമാരെന്നും മോഹൻലാൽ തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകളിൽ പറയുന്നു. ഏതായാലും ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടറിനൊപ്പമുള്ള ഇവരുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.