[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഞാൻ ജീവിതം കണ്ടത് ഇച്ചാക്കയിലൂടെ: മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ പറയുന്നു..!

മലയാള സിനിമ കണ്ട ഏറ്റവും വലിയ സൂപ്പർ താരങ്ങളും മഹാനടന്മാരുമാണ് മോഹൻലാലും മമ്മൂട്ടിയും. ഈ വർഷമാണ് മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിന്റെ അമ്പതു വർഷങ്ങൾ പൂർത്തിയാക്കിയത്. അതോടൊപ്പം അടുത്ത ദിവസം മമ്മൂട്ടി എഴുപതാം വയസ്സിന്റെ നിറവിലും എത്തുകയാണ്. സപ്തതി ആഘോഷിക്കുന്ന മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ മലയാള മനോരമയിൽ എഴുതിയ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. തനിക്കു മമ്മൂട്ടി ഒരു സഹപ്രവർത്തകൻ മാത്രമല്ല, മൂത്ത സഹോദരൻ കൂടിയാണ് എന്നാണ് മോഹൻലാൽ പറയുന്നത്. അദ്ദേഹത്തിന്റെ കുടുംബവുമായും ആ അടുപ്പം ഉണ്ടെന്നും തങ്ങളുടെ മക്കളും പരസ്പരം വളരെയധികം സ്നേഹിക്കുന്ന സഹോദരീസഹോദരന്മാരെ പോലെയാണെന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും മോഹൻലാൽ പറയുന്നു. താൻ ജീവിതം കണ്ടത് ഈ ഇച്ചാക്കയിലൂടെയാണ് എന്നും  ഒരുപാട് അച്ചടക്കവും ചിട്ടയുമുള്ള ഒരു ജ്യേഷ്ഠനും അതൊന്നുമില്ലാത്ത അനിയനുമാണ് തങ്ങളെന്ന് പറയാമെന്നും മോഹൻലാൽ കുറിക്കുന്നു.

ഉയർച്ചകളും താഴ്ചകളും തന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ ഒരേ മനസ്സോടെ പെരുമാറിയ ആളാണ് മമ്മൂട്ടി എന്ന് മോഹൻലാൽ പറയുന്നു. കഠിനാധ്വാനത്തിലൂടെ നടനാകാൻ വേണ്ടി മാത്രം ജീവിച്ചയാളാണ് മമ്മൂട്ടി എങ്കിൽ സൗഹൃദങ്ങളിലൂടെ നടനായി പോയ ഒരാളാണ് താനെന്നു മോഹൻലാൽ വ്യക്തമാക്കുന്നു. ഇതുപോലെ സ്വന്തം ജീവിതം രൂപപ്പെടുത്തിയെടുത്തൊരു നടനെയും താൻ കണ്ടിട്ടില്ല എന്ന് പറയുന്ന മോഹൻലാൽ,  50 വർഷം മുൻപുള്ള അതേ മനസ്സോടെയാണു ഇച്ചാക്ക ഇന്നും ജീവിക്കുന്നത് എന്നും കൂട്ടിച്ചേർത്തു. അകലെനിന്ന് ഏട്ടനെന്ന മനസ്സോടെ തന്നെ നോക്കി നിന്ന ഒരാളാണ് മമ്മൂട്ടി എന്ന് പറഞ്ഞ മോഹൻലാൽ, ഇച്ചാക്കയുടെ നിയോഗം എന്നും എപ്പോഴും നടനായി ജീവിക്കുക എന്നത് മാത്രമാണെന്നും പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. 

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

2 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

4 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.