[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഫഹദ് ഫാസിലിന് ശേഷം ടോവിനോ തോമസ്; വീണ്ടും സംവിധാനം ചെയ്യാൻ പ്രമുഖ നടൻ

ഫഹദ് ഫാസിൽ നായകനായി എത്തിയ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ ആണ് പ്രശസ്ത നടനായ വിനീത് കുമാർ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ബാലതാരമായി സിനിമയിൽ വന്ന വിനീത് കുമാർ നായകനായും സഹനടനായുമെല്ലാം തിളങ്ങിയ പ്രതിഭയാണ്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം തന്റെ രണ്ടാമത്തെ സംവിധാന സംരംഭവുമായി എത്തുകയാണ് വിനീത് കുമാർ. ഇത് വരെ പേരിടാത്ത ഈ ചിത്രത്തിൽ പ്രശസ്ത യുവ താരം ടോവിനോ തോമസ് ആണ് നായക വേഷം  ചെയ്യുന്നത്. ഷറഫ് – സുഹാസ്, തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അര്‍ജുന്‍ ലാല്‍ എന്നിവരാണ് ഈ വിനീത് കുമാർ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

ദർശന രാജേന്ദ്രൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. മഹേഷ് നാരായണൻ ഒരുക്കിയ സീ യൂ സൂണിലെ പ്രകടനത്തിലൂടെ വലിയ ശ്രദ്ധയാണ് ഈ നടി നേടിയെടുത്തത്. വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം എന്ന പ്രണവ് മോഹൻലാൽ ചിത്രത്തിലും പ്രധാന വേഷങ്ങളിലൊന്നു ചെയ്യുന്നത് ദർശന രാജേന്ദ്രൻ ആണ്. ആഷിക് ഉസ്മാനും സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് വിനീത് കുമാറിന്റെ ഈ പുതിയ ടോവിനോ തോമസ് ചിത്രം നിർമ്മിക്കുന്നത്. ബേസില്‍ ജോസഫ്, അര്‍ജുന്‍ ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ ആറിന് ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിന്റെ പേരുൾപ്പെടെ ഉള്ള മറ്റു വിവരങ്ങൾ അധികം വൈകാതെ പ്രഖ്യാപിക്കും എന്നാണ് സൂചന. നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്യാൻ പോകുന്ന മിന്നൽ മുരളി എന്ന ബേസിൽ ജോസഫ് ചിത്രമാണ് ടോവിനോ തോമസിന്റെ അടുത്ത റിലീസ്.

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

3 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

3 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

4 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

5 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

6 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

6 days ago

This website uses cookies.